തിരുവനന്തപുരം: തിരുവല്ലം പരശുരാമസ്വാമി ക്ഷേത്ര ഭണ്ഡാരത്തിൽ 10 ലക്ഷത്തിന്റെ അസാധു നോട്ടുകൾ.ആയിരത്തിന്റെ നോട്ടുകള്‍ കെട്ടുകളായി പേപ്പറില്‍ പൊതിഞ്ഞ നിലയിലും കുറച്ചു നോട്ടുകള്‍ അല്ലാതെയുമാണ് ഭണ്ഡാരത്തിൽ ഉണ്ടായിരുന്നത്.മാസത്തിലൊരിക്കലുള്ള ഭണ്ഡാരപരിശോധനയിലാണ് കാണിക്കയായി ഇട്ട ഈ നോട്ടുകെട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്.ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവായതിനുശേഷം ആദ്യമായാണ് ഒരു ദേവസ്വം ക്ഷേത്രത്തില്‍നിന്ന് ലഭിക്കുന്നത്.
നോട്ട് കെട്ടുകള്‍ പൊതിഞ്ഞ പേപ്പറില്‍ തമിഴില്‍ ഒരു കുറിപ്പും കണ്ടെടുത്തു. അതിന്റെ അര്‍ഥമെന്താണെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലാക്കാനായിട്ടില്ല.മൂന്നു ഭണ്ഡാരങ്ങളില്‍നിന്നായാണ് ഇത്രയും നോട്ടുകള്‍ കണ്ടെടുത്തിട്ടുള്ളത് .ഭക്തര്‍ നിക്ഷേപിച്ച മറ്റു നോട്ടുകളും ഭണ്ഡാരത്തിലുണ്ടായിരുന്നു. കണക്കെടുപ്പിനുശേഷം നോട്ടുകള്‍ ദേവസ്വം ബോര്‍ഡ് ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റിയിട്ടുണ്ട്.
Post Your Comments