India

നോട്ടുപിന്‍വലിക്കല്‍ ആത്മഹത്യാപരം- മുന്‍ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി● നോട്ടുകള്‍ അസാധുവാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ആത്മഹത്യാപരമാണെന്ന് മുന്‍ കേന്ദ്ര വാര്‍ത്താവിതരണ, ഓഹരി വിറ്റഴിക്കല്‍ മന്ത്രിയായിരുന്ന അരുണ്‍ ഷൂരി. അതിന്റെ ലക്‌ഷ്യം നല്ലതായിരിക്കാം എന്നാല്‍ ആശയം ശരിയായി ചിന്തിച്ചെടുത്തതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷൂരി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, ഗതാഗതം, കാര്‍ഷിക രംഗം എന്നീ മേഖലകളിലെ ദുരിതത്തെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചില്ല. സ്വന്തം പ്രതിച്ഛായയ്ക്കായി വലിയൊരു ലക്ഷ്യത്തെ ചിലര്‍ ബലിയാടാക്കുകയായിരുന്നുവെന്നും ഷൂരി ആരോപിച്ചു. കേന്ദ്രനടപടി കള്ളപ്പണത്തിനെതിരായ നടപടിയല്ല. മറിച്ച് നിയമപരമായി പണമിടപാട് നടത്തുന്നവര്‍ക്ക് നേരെയുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെയായി പോയെന്നും അദ്ദേഹം പറഞ്ഞു.

നോട്ടു അസാധുവാക്കല്‍ കള്ളപ്പണക്കാരെ ബാധിക്കില്ല. കാരണം കള്ളപ്പണക്കാര്‍ പണം പണമായി മെത്തയ്ക്കടിയില്‍ സൂക്ഷിച്ചുവയ്ക്കില്ല. അവര്‍ ഭൂമി, സ്വര്‍ണ്ണം മറ്റുള്ള ആസ്ഥികള്‍ തുടങ്ങിയവയില്‍ നിക്ഷേപമായാകും സൂക്ഷിക്കുക. ഓഹരി വിപണിയിലും അവര്‍ നിക്ഷേപിച്ചേക്കാം.

കേന്ദ്രനീക്കം രാജ്യത്ത് ക്യാഷ് ലെസ് (പണരഹിത) സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുമെന്ന് കരുതുന്നില്ലെന്നും രണ്ട് തവണ ബി.ജെ.പി എം.പിയും വാജ്പേയി മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്ന ഷൂരി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button