ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ടു നിരോധനത്തിലൂടെ രാജ്യത്തെ സ്ത്രീധന സമ്പ്രദായം ഒഴിവായെന്ന് യോഗാ ഗുരു ബാബാ രാംദേവ്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിലൂടെ വലിയ പ്രയോജനം ഉണ്ടായിരിക്കുന്നത് വിവാഹം നടക്കുന്ന കുടുംബങ്ങള്‍ക്കാണ്. ഇത് മാതാപിതാക്കളെ സംബന്ധിച്ച് വലിയ ആശ്വാസമാണെന്നും രാംദേവ് പറയുന്നു.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്നത്. നോട്ടിന്റെ പ്രശ്‌നം പറഞ്ഞ് സ്ത്രീധനം കുറയ്ക്കാന്‍ പലര്‍ക്കും ഇതിലൂടെ സാധിക്കുകയും ചെയ്യും. അതേസമയം, കര്‍ണാടകയില്‍ രാഷ്ട്രീയക്കാരനും ഖനി രാജാവുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹം അഞ്ഞൂറു കോടി മുടക്കി നടത്തിയത് വാര്‍ത്തയായിരുന്നു. സാധാരണക്കാരായ ജനങ്ങള്‍ പണമില്ലാതെ വിഷമിക്കുമ്പോള്‍ നടന്ന ഈ വിവാഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Post Your Comments