ആറ്റിങ്ങല്‍: നെയ്യാറ്റിന്‍കര ഡി വൈ എസ് പി സുല്‍ഫിക്കറിന്റെ വീട്ടില്‍ യുവാവിന്റെ മൃതദേഹം മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി മരിച്ച നിലയില്‍ കണ്ടത്തി.ആറ്റിങ്ങല്‍ കടുവയില്‍ കൊട്ടാരവിള വീട്ടില്‍ രാഘവന്റെ മകന്‍ രാജനാ(39)ണ് മരിച്ചത്. കത്തിക്കരിഞ്ഞ ബോഡിയുടെ അടുത്ത് നിന്ന് കിട്ടിയ മൊബൈല്‍ ഫോണാണ് ഇയാളെ തിരിച്ചറിയാന്‍ സഹായിച്ചത്.
വിവാഹബന്ധം വേര്‍പെടുത്തിയ ഇയാള്‍ കല്ലുവാതുക്കല്‍ ഉള്ള സഹോദരിയോടൊപ്പമാണ് താമസം.ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് സംഭവം.ഡി.വൈ.എസ്. പി യുടെ വീട്ടില്‍ ജോലിക്കു നിന്ന സ്ത്രീയുടെ ഭര്‍ത്താവിന്റെ അകന്ന ബന്ധുവാണിയാള്‍.സംഭവ സമയം വീട്ടില്‍ വേലക്കാരി മാത്രമാണ് ഉണ്ടായിരുന്നത്.
മരണവുമായി വീട്ടുവേലക്കാരിക്കു ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണെന്നാണ് സൂചന.ഡി.വൈ.എസ്പി നെയ്യാറ്റിന്‍കര ഓഫിസിലും അദ്ദേഹത്തിന്റെ ഭാര്യ ജോലി സ്ഥലത്തുമായിരുന്നു. മക്കള്‍ സ്കൂളില്‍ പോയ സമയത്താണു സംഭവം.
Post Your Comments