തൃശൂർ: വിവാഹം ആർഭാടമായി മാറിയിരിക്കുന്ന കാലത്ത് ഇരിങ്ങാലക്കുടയില്‍ നിന്ന് വ്യത്യസ്ത രീതിയിൽ ഒരു വിവാഹം.ആരവങ്ങളും ആർഭാടങ്ങളും ഇല്ലാത്ത യജുര്‍വേദാചാര പ്രകാരമുള്ള വിവാഹത്തിനായിരുന്നു ഇരിങ്ങാലക്കുട കാരുകുളങ്ങര ക്ഷേത്രം സാക്ഷ്യം വഹിച്ചത്.കുത്തുപാലക്കല്‍ സ്വദേശി വസുന്ധരയുടേയും കൈലാസം വീട്ടില്‍ മിഥുന്‍ ശങ്കറിന്റേയും വിവാഹമാണ് യജുര്‍വേദാചാരപ്രകാരം ആര്‍ഭാട രഹിതമായി ക്ഷേത്രത്തിൽ നടന്നത്.
പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിലായിരുന്നു പഴമയുടെ ലാളിത്യവും പ്രൌഡിയും വിളിച്ചോതിയ വിവാഹം നടന്നത്.പട്ടും സ്വര്‍ണവും ഒഴിവാക്കി കേരളീയ കൈത്തറി വസ്ത്രവും കുപ്പിവളകളും അണിഞ്ഞാണ് വധു മണ്ഡപത്തിലെത്തിയത്. വിവാഹത്തിന് തുളസിമാലയാണ് ഇവർ ഉപയോഗിച്ചത്.വിവാഹ സദ്യയും പരമ്പരാഗത രീതിയിലായിരുന്നു.പാളയിലാണ് കേരളീയ വിഭവങ്ങളുമായി സദ്യ വിളമ്പിയത്. വിവാഹത്തിന് ശേഷം അഷ്ടപദിയും വൈകീട്ട് വയലിന്‍ കച്ചേരിയും ഒരുക്കിയിരുന്നു.ആദ്യമായിട്ടാണ് ഒരു ഈഴവകുടുംബത്തില്‍പെട്ടയാളുടെ വിവാഹം യജുര്‍വേദാചാരപ്രകാരം നടക്കുന്നത് എന്ന പ്രത്യേകത കൂടി ഈ വിവാഹത്തിനുണ്ട്.ആര്‍ഭാടത്തിനും മാലിന്യപ്രശ്‌നങ്ങള്‍ക്കും എതിരായ സന്ദേശം നല്‍കാന്‍ കൂടിയാണ് പരമ്പരാഗത രീതി പിന്തുടർന്നതെന്ന് വധുവിന്റെ അച്ഛൻ പറയുന്നു.
Post Your Comments