![](/wp-content/uploads/2016/11/kashmir-train.jpg)
ശ്രീനഗര്‍: നാലുമാസത്തെ ഇടവേളയ്ക്കു ശേഷം കശ്മീർ താഴ്വരയില്‍ ട്രെയില്‍ ഓടിത്തുടങ്ങി. ഇതിനെ തുടര്‍ന്ന് ജമ്മുകാശ്മീരിലെ ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലേയ്ക്ക് എത്തി തുടങ്ങി. കഴിഞ്ഞ ദിവസം പ്രതിഷേധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ശമനം ഉണ്ടായതിനെ തുടര്‍ന്നാണു ഗതാഗതം പുനര്‍സ്ഥാപിച്ചത്.
ജുലൈ എട്ടിനു ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനിയുടെ വധത്തിനു ശേഷം ഉണ്ടായ അക്രമങ്ങളെ തുടര്‍ന്നാണ് കാഷ്മീരിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്.നാലുമാസമായുണ്ടായ പ്രതിഷേധത്തില്‍ 100-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.അനന്തനാഗ്, ബാരമുള്ള, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കാണു ഗാതാഗതം പുനസ്ഥാപിച്ചിരിക്കുന്നത്.
Post Your Comments