തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചിറങ്ങി സിപിഐഎം. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കമാണിതെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്കിനുമുന്നില്‍ സമരമിരിക്കും. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 5 വരെയാണ് സമരം നടത്തുന്നത്.
പിണറായി വിജയനൊപ്പം മറ്റ് മന്ത്രിമാരും സമരത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ശനിയാഴ്ച മൂന്നു മണിക്ക് വിഷയത്തില്‍ സര്‍വകക്ഷി യോഗവും ചേരും. ബിജെപിയേയും യോഗത്തിലേക്ക് ക്ഷണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും നോട്ടുകള്‍ മാറ്റിനല്‍കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നിഷേധിച്ചതിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നത്. കേന്ദ്ര തീരുമാനത്തിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.
Post Your Comments