തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയ്ക്കായി ഹാജരായ അഡ്വ. ബി.എ ആളൂരിനൊപ്പം യുഡിഎഫിനെതിരെ ആഞ്ഞടിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് സരിത എസ് നായര്‍. അഡ്വ. ബി.എ ആളൂരിനൊപ്പമാണ് സരിത ക്രൈംബ്രാഞ്ചിന് മൊഴി നല്‍കാനെത്തിയത്.
മുന്‍ മന്ത്രി ഉമ്മന്‍ചാണ്ടിക്കും കേന്ദ്രമന്ത്രിമാര്‍ക്കും എതിരെ നല്‍കിയ പരാതിയിലാണ് സരിത മൊഴി നല്‍കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ പല മന്ത്രിമാരും ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയാണ് നിലനില്‍ക്കുന്നത്. ഇതു ചൂണ്ടിക്കാട്ടി സരിത പിണറായി വിജയന് പരാതി നല്‍കിയിരുന്നു.
ഈ പരാതിയിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വാദിക്കാന്‍ സരിത നേരത്തെ അഡ്വ.ആളൂരിനെ സമീപിച്ചിരുന്നു.
Post Your Comments