കൊച്ചി: സക്കീർ കീഴടങ്ങി. ഗുണ്ടാ കേസിൽ ഒളിവിലായിരുന്ന കളമശ്ശേരി സി പി എം മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കീഴടങ്ങി. സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലാണ് കീഴടങ്ങിയത്. വ്യവസായിയെ തട്ടികൊണ്ട് പോയ കേസിൽ പ്രതിയാണ് സക്കീർ. ഒളിവിലായിരുന്ന സക്കീർ കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചിരുന്നു.
സക്കീർ പിന്നിലെ ഗേറ്റിലൂടെ രഹസ്യമായാണ് ഓഫിസില്‍ പ്രവേശിച്ചത്. ഇന്നലെ സക്കീര്‍ ഡിസിആര്‍ബി അസി. കമ്മീഷണര്‍ എസ്. ഷിഹാബുദ്ദീനു മുന്പില് കീഴടങ്ങുമെന്നു പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചിരുന്നെങ്കിലും സക്കീര്‍ എത്തിയില്ല. തുടര്‍ന്നാണ് ഇന്നു രാവിലെ രഹസ്യമായി കമ്മീഷണര്‍ ഓഫീസില്‍ കീഴടങ്ങിയത്.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് കളമശേരിയിലെ ഏരിയ കമ്മിറ്റി ഓഫിസില്‍ സക്കീര്‍ എത്തിയതും വിവാദമായിരുന്നു. തുടര്‍ന്ന് സക്കീര്‍ കീഴടങ്ങണമെന്ന് നിര്‍ദേശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തിയിരുന്നു.
Post Your Comments