തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾ ചുരിദാര്‍ പോലുള്ള വസ്ത്രങ്ങൾ ധരിച്ച് പ്രവേശിക്കാൻ പാടില്ലെന്ന് പാടില്ലെന്ന് ഭക്തസംഘടനകള്‍.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്ന റിയാരാജിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷിൻറെ നേതൃത്വത്തിൽ ഇന്നലെ എക്‌സിക്യുട്ടീവ് ഓഫീസറുടെ ക്യാബിനില്‍ നടന്ന ഹിയറിങ്ങില്‍ കേരള ബ്രാഹ്മണസഭ, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകളുടെ നേതാക്കന്മാര്‍ ചുരിദാർ പോലുമുള്ള ആധുനികവസ്ത്രങ്ങള്‍ ക്ഷേത്രത്തില്‍ അനുവദിക്കുന്നതിനോടുള്ള ശക്തമായ എതിര്‍പ്പ് അറിയിക്കുകയായിരുന്നു.
ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലാത്തതിനാല്‍ അത് അംഗീകരിക്കാനാവില്ലെന്നും ക്ഷേത്രത്തിലെ നിലവിലുള്ള ആചാരങ്ങള്‍ താത്കാലിക ഭരണസമിതിയും എക്‌സിക്യുട്ടീവ് ഓഫീസറും സംരക്ഷിക്കണം എന്ന് സുപ്രീംകോടതിതന്നെ നിര്‍േദശിച്ചിട്ടുള്ള വസ്ത്രധാരണ സംബന്ധമായ ആചാരം മാറ്റാന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് അധികാരമില്ലെന്നും സംഘടനകള്‍ വാദിക്കുകയുണ്ടായി. അതേ സമയം ജോലിക്ക് ഹാജരാകുമ്പോള്‍ പോലീസുകാര്‍ക്കും അഭിഭാഷകര്‍ക്കും നിശ്ചിത വസ്ത്രമേ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. പല വിദ്യാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാണ്. അങ്ങനെയിരിക്കെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മാത്രം കീഴ്വഴക്കം അനുസരിച്ചുള്ള വസ്ത്രം പാടില്ലെന്നു വാദിക്കുന്നത് എങ്ങനെയെന്നും സംഘടനാ നേതാക്കന്മാര്‍ എക്‌സിക്യുട്ടീവ് ഓഫീസറോട് ചോദിക്കുകയുണ്ടായി.എന്നാൽ ഈ വിഷയത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് തന്ത്രി നെടുമ്പിള്ളി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടാണെന്ന് ഓഫിസര്‍ പറയുകയുണ്ടായി.
Post Your Comments