NewsIndia

നോട്ടുകള്‍ മാറ്റിവാങ്ങുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍

ഡൽഹി: വെള്ളിയാഴ്ച മുതല്‍ അസാധുവാക്കിയ 500, 1000 നോട്ടുകള്‍ മാറ്റിവാങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുതിയ വ്യവസ്ഥകള്‍ പ്രകാരം, നവംബര്‍ 18 മുതല്‍ പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാനുള്ള പ്രതിദിന പരിധി 4500 ല്‍ നിന്നും 2000 രൂപയായി കുറച്ചു. കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസാണ് പുതിയ വ്യവസ്ഥകള്‍ അറിയിച്ചത്.

ഒരേ ആളുകള്‍ തന്നെ വീണ്ടും വന്ന് പണം പിന്‍വലിക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇത് തടയാനാണ് 4500 രൂപയുടെ പരിധി 2000 ആക്കി കുറച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കര്‍ഷകര്‍ക്ക് പ്രതിവാരം 25000 രൂപാ വരെ ബാങ്കുകളില്‍ നിന്നും അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിക്കാം. എന്നാല്‍ ഈ പണം ചെക്ക് അല്ലെങ്കില്‍ ആര്‍ടിജിഎസ് അക്കൗണ്ട് മുഖേനയാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. വിസ ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കാനുള്ള കാലപരിധി 15 ദിവസം കൂടി ഉയര്‍ത്തി. കല്ല്യാണാവശ്യങ്ങള്‍ക്കായി ഇനി രണ്ടര ലക്ഷം രൂപയാണ് ബാങ്കുകളില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button