ന്യൂഡല്‍ഹി :• മാധ്യമങ്ങള്‍ വാര്‍ത്തകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു ഗൗരവത്തോടെ ചിന്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദൃശ്യമാധ്യമങ്ങള്‍ ഭീകരാക്രമണ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതു പലപ്പോഴും ഭീകരര്‍ക്കു സഹായകമാകാറുണ്ട്. കാണ്ടഹാര്‍ വിമാന റാഞ്ചല്‍ വേളയില്‍ ബന്ദികളുടെ ബന്ധുക്കള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതു വാര്‍ത്തയാക്കിയ ദൃശ്യമാധ്യമങ്ങള്‍ ഫലത്തില്‍ ഭീകരരുടെ വിലപേശലിന് അനുകൂലാന്തരീക്ഷം സൃഷ്ടിച്ചു.
മുംബൈ ഭീകരാക്രമണത്തിന്റെ തല്‍സമയ സംപ്രേഷണത്തെ തുടര്‍ന്നാണു നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതെന്നു മോദി ചൂണ്ടിക്കാട്ടി. ബാഹ്യനിയന്ത്രണങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിനു ഹാനികരമായതിനാല്‍ മാധ്യമങ്ങള്‍ക്കു സ്വയം നിയന്ത്രണമാണ് ഉചിതം’ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സുവര്‍ണ ജൂബിലി, ദേശീയ പത്ര ദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ആശങ്കയുളവാക്കുന്നതായി മോദി പറഞ്ഞു.
വാര്‍ത്തകളോട് അഭിപ്രായ വ്യത്യാസമുണ്ടായാലും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കയ്യുയര്‍ത്തുന്ന പ്രവണത ഖേദകരമാണെ
Post Your Comments