NewsIndia

ദേശനിര്‍മിതിയില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് മോഹന്‍ ഭാഗവത്

ശ്രീനഗർ: ദേശനിര്‍മിതിക്ക് സ്ത്രീകള്‍ കൂടി മുന്നോട്ട് വരണമെന്ന് മോഹന്‍ ഭാഗവത്.സ്ത്രീകളുടെ കാര്യശേഷി അവരുടെ കുടുംബത്തിന്റെ ക്ഷേമത്തിന് മാത്രമല്ല സമൂഹത്തിന്റെ നന്മയ്ക്ക് കൂടി ഉപയോഗിക്കണം. ഇതിലൂടെ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. ഇതില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധതിരിയാന്‍ പാടില്ല. രാജ്യത്തെ മാതൃശക്തി ഉണരാതെ നമ്മുടെ നാടിന് മഹത്വത്തിലേക്ക് ഉയരാനാകില്ലെന്നും , നമ്മുടെ മാതൃശക്തിയ്ക്ക് ലോകത്തെ നയിക്കാനുളള ശേഷിയുണ്ടെന്നും ഭാഗവത് അഭിപ്രായപ്പെടുകയുണ്ടായി.

സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ഒരു താരതമ്യവും സാധ്യമല്ല. സ്ത്രീയാണോ പുരുഷനാണോ വലുതെന്ന ചോദ്യത്തിന് പ്രസക്തിയില്ല.ലോകം മുഴുവന്‍ സ്ത്രീകളെക്കൊണ്ടാണ് പുരോഗതിയുണ്ടാക്കിയിട്ടുളളത്. വനിതാ ശക്തിയുടെ സംഭാവനകളില്ലാതെ ഒരു രാജ്യത്തിനും പുരോഗതി സാധ്യമല്ലെന്നും അതിനാൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് പ്രവര്‍ത്തിച്ച് സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതും അത്യാവശ്യമാണ്. അമ്മയാണ് ഓരോ കുഞ്ഞിന്റെയും ആദ്യ ഗുരു.അതുകൊണ്ട് തന്നെയും സ്ത്രീകളുടെ വിധി മാറ്റാതെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും വിധി മാറ്റാനാകില്ലെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button