ശ്രീനഗർ: നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയെന്ന പാക്കിസ്ഥാൻ വാദം നിഷേധിച്ച് ഇന്ത്യ.പാക്ക് സൈനികരെ കൊലപ്പെടുത്തിയതിനു പ്രതികാരമായി 11 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയെന്ന് പാകിസ്ഥാൻ സൈനിക മേധാവി ജനറൽ റഹീൽ ഷെരീഫ് ഉന്നയിച്ചിരുന്നു.നവംബർ 14, 15, 16 തീയതികളിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ശക്തമായ വെടിവയ്പുണ്ടായി. എന്നാൽ ഇന്ത്യൻസേനയുടെ ഭാഗത്ത് ആർക്കും പരുക്കില്ലെന്നും ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതായുള്ള പാക്ക് സൈനിക മേധാവിയുടെ അവകാശവാദം തെറ്റാണെന്നും നോർത്തേൺ കമാൻഡ് ട്വീറ്റ് ചെയ്തു.
ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതായി പാക്ക് മാധ്യമങ്ങളോടാണ് ജനറൽ റഹീൽ ഷെരീഫ് പറഞ്ഞത്. അതിർത്തിയിൽ ഏഴ് പാക്ക് സൈനികർ വീരമൃത്യു വരിച്ച അതേ ദിവസംതന്നെ 11 ഓളം ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്.
Post Your Comments