International

വീട്ടമ്മയെ ഈ ഷെല്‍ഫ് തുറക്കാന്‍ സഹായിക്കാമോ ?

സോഷ്യല്‍ മീഡിയയില്‍ സഹായം തേടിയിരിക്കുകയാണ് ഒരു വീട്ടമ്മ, വീട്ടുകാരും മറ്റനേകം പേരും കൈയൊഴിഞ്ഞതിനെ തുടര്‍ന്ന് തന്റെ വീട്ടിലെ കുറച്ച് വസ്തുക്കള്‍ സംരക്ഷിക്കാനുള്ള യുവതിയുടെ തത്രപ്പാടാണ് ഒടുവില്‍ സോഷ്യല്‍ മീഡിയയുടെ സഹായം തേടലില്‍ എത്തിയിരിക്കുന്നത്. വീട്ടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന പ്ലേറ്റുകള്‍ എപ്പോഴോ നിരതെറ്റി താഴെ വീഴാറായി ഇരിക്കുകയാണ്. ഒരു ചെറിയ അനക്കം പോലും മുഴുവന്‍ സാധനങ്ങളേയും തകര്‍ക്കും. പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്ന പ്ലേറ്റുകളെ എങ്ങനെ സുരക്ഷിതമായി പുറത്തിറക്കാം എന്ന ആലോചന ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ഷെല്‍ഫിന്റെ ഒരു ഫോട്ടോയെടുത്ത് ഫെയ്സ്ബുക്കിലിട്ടു. കണ്ടവര്‍ കണ്ടവര്‍ ഷെയര്‍ ചെയ്യുകയും പല നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെക്കുകയും ചെയ്തു. പക്ഷെ, ഇതുവരെ ഫലപ്രദമായൊരു നിര്‍ദ്ദേശം നല്‍കാന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button