സമുദ്രമാലിന്യങ്ങളില്‍നിന്നു ഷൂസ് നിര്‍മിച്ച് അഡിഡാസ്. സമുദ്രതീരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഷൂസ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.ഷൂസിന്റെ 95 ശതമാനവും നിര്‍മിച്ചിരിക്കുന്നത് മാലിദ്വീപ് തീരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്നാണ്.
പുതുതായി വിപണിയിലിറക്കുന്ന ഷൂസിന് അള്‍ട്രാബൂസ്റ്റ് അന്‍കേജ്ഡ് പാര്‍ലെ എന്നാണ് പേരിട്ടിരിക്കുന്നത്. നിലവില്‍ 7000 ജോഡി ഷൂവാണ് കമ്പനി പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം മുതല്‍ ഷൂ ഓണ്‍ലൈനായും ലഭ്യമായി തുടങ്ങും.. 21,000 രൂപയാണ് ഷൂ വില .ഷൂ കൂടാതെ പരിസ്ഥിതി സൗഹൃദപരമായ ജേഴ്സികളും കമ്പനി പുറത്തിറക്കും. ബയേണ്‍ മ്യൂണിക്, റയല്‍ മഡ്രിഡ് എന്നീ കമ്പനികളുടെ ജേഴ്സിയാവും ആദ്യഘട്ടത്തില്‍ പുറത്തിറക്കുക.
Post Your Comments