NewsGulf

യു എ ഇ ലോകത്തിന് നൽകുന്ന സന്ദേശം; ലോക സഹിഷ്ണുത ദിനത്തില്‍ ഷെയ്ഖ് മൊഹമ്മദ്‌

ദുബായ്: യു എ ഇ ലോകത്തിന് നൽകുന്നത് വിവേചനവും, അസഹിഷ്ണുതയും ഇല്ലാത്ത മനോഹരമായ നാടാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. ഈ മണ്ണിൽ ഭീകരതയും അക്രമവും ഇല്ല. നീതിയും സമാധാനവും എല്ലാവർക്കും ഉണ്ടാകും. കെട്ടിടങ്ങളുടെ ഉയരമോ നഗരവീഥികളുടെ വീതിയോ അല്ല അഭിമാനം പകരുന്നത്. മറിച്ച് നമ്മുടെ രാഷ്ട്രത്തിന്റെ സഹിഷ്ണുതയും തുറന്ന മനസുമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക സഹിഷ്ണുത ദിനത്തിനു മുന്നോടിയായി ജനങ്ങളെ സംബോധന ചെയ്ത പുറത്തിറക്കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. ഏവരെയും തുല്യരായി കാണുന്നുവെന്ന യാഥ്യാർഥ്യത്തിൽ നിന്നാണ് യു എ ഇയുടെ അഭിമാനം നാമ്പെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾ സൗഹാർദപൂർവ്വം ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന ഇടമാണ് യു എ ഇ. ഇവിടെ ആരെയും നാം ഭിന്നരായി കാണുന്നില്ല. വംശീയമോ ദേശീയമോ ആയ വിവേചനം ഇവിടെയില്ല. എല്ലാ മനുഷ്യരെയും തുല്യമായി കാണുന്നു. എല്ലാവരും ദൈവ സൃഷ്ഠിയാണ്.

ഗൾഫ് മേഖലയിലെ ഏറ്റവും സഹിഷ്ണുതയേറിയ രാജ്യം യു എ ഇയാണ്. സ്വിസർലന്റിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡവലപ്മെന്റ് പുറത്തിറക്കിയ സഹിഷ്ണുത സൂചികയിലാണ് ഈ വലിയ ബഹുമതി അംഗീകരിച്ചത്. മാത്രമല്ല വികസിത രാജ്യങ്ങളെയും പുരോഗമന ചിന്താഗതി രാജ്യങ്ങളെയും പിന്തള്ളി ആഗോളതലത്തിൽ സമാധാനത്തിത്തിനും സഹിഷ്ണുതയ്ക്കും മൂന്നാം സ്ഥാനവും യു എ ഇ നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button