ഒട്ടാവ: കനേഡിയന്‍ കാമ്പസുകളില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരതാമസം അനുവദിച്ചുകൊണ്ട് നിയമമായി. കാനഡയിലെ മൊത്തം വിദേശ വിദ്യാര്‍ത്ഥികളില്‍ 14 ശതമാനത്തോളം ഇന്ത്യക്കാരാണ്. ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ നിന്നാണ്.പുതുതായി പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ നിയമങ്ങളിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ നേട്ടം സൃഷ്ടിച്ച മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ മാസം 18 മുതല്‍ പുതിയ കുടിയേറ്റ പൗരത്വ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.ഹൈലി സ്കില്‍ഡ് ഇമിഗ്രന്റ്സിനും കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കും പെര്‍മെനന്റ് റസിഡന്‍സി അനുവദിച്ചാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.പുതിയ സംവിധാനം നടപ്പിലാകുന്നതോടെ നിലവിലുള്ള ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന് എക്സ്പ്രസ് എന്‍ട്രി സംവിധാനം ഉപയോഗിച്ച് പെര്‍മനന്റ് റെസിഡന്റ്സിലേക്ക് മാറാന്‍ സാധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments