NewsGulf

സൗദി പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത‍

സൗദി:വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തില്ല. സൗദി അറേബ്യൻ മോണിറ്ററി ഏജന്‍സി ഗവർണർ ഡോ.അഹമ്മദ് ബിന്‍ അബ്ദുല്‍കരീം അല്‍ ഖുലൈഫിയുടേതാണ് അറിയിപ്പ്.ഡോളറുമായുള്ള സൗദി റിയാലിന്‍റെ വിനിമയ മൂല്യത്തിൽ മാറ്റം വരുത്തില്ല. കൂടാതെ സൽമാൻ രാജാവിന്‍റെ ചിത്രം അടങ്ങിയ പുതിയ നോട്ടുകൾ വൈകാതെ പുറത്തിറങ്ങുമെന്നും സാമ ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്..

വിദേശ തൊഴിലാളികളുടെ എണ്ണത്തിലുള്ള വര്‍ധനയാണ് സ്വദേശികള്‍ക്ക് പണം വളരെ കൂടാൻ പ്രധാന കാരണമെന്നും സാമ ഗവര്‍ണര്‍ പറഞ്ഞു.സൽമാൻ രാജാവിന്‍റെ ചിത്രം അടങ്ങിയ പുതിയ നോട്ടുകൾ വൈകാതെ പുറത്തിറക്കുമെന്നും സാമ ഗവർണർ വ്യക്തമാക്കി എന്നാൽ ആയിരം റിയാലിന്‍റെ പുതിയ നോട്ടു പുറത്തിറക്കില്ല.അതേസമയം പുതിയ നാണയങ്ങള്‍ പുറത്തിറക്കും. ഡോളറുമായുള്ള സൗദി റിയാലിന്‍റെ വിനിമയ മൂല്യത്തിൽ മാറ്റം വരുത്തില്ല. സൗദി റിയാലിനെയും അമേരിക്കന്‍ ഡോളറിനെയും സ്ഥിര വിനിമയ നിരക്കിൽ ബന്ധിപ്പിച്ച നടപടി തുടരുമെന്നും ഡോ.അഹമ്മദ് അല് ഖുലൈഫി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button