ന്യുഡല്‍ഹി : രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതില്‍ പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു മോദി. എല്ലാ ശ്രദ്ധേയമായ വിഷയങ്ങളിലും ആരോഗ്യപരമായ ചര്‍ച്ചയ്ക്ക് എല്ലാ കക്ഷികളും തയ്യാറാകണം. ദേശീയ താല്‍പര്യത്തിന് അനുസരിച്ചുള്ള ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ഇരുസഭകളിലും ശക്തമായ പ്രതിഷേധം ഉന്നയിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മോദിയുടെ പ്രസ്താവന. കഴിഞ്ഞ സമ്മേളനത്തില്‍ പാര്‍ലമെന്റ് ചരിത്രപരമായ ജി.എസ്.ടി ബില്‍ പാസാക്കി. ഇതില്‍ എല്ലാ കക്ഷികളോടും നന്ദിയുണ്ട്. ദേശീയ താല്പര്യം പരിഗണിച്ച് എല്ലാ വിഷയങ്ങളിലും നല്ല സംവാദം നടക്കേണ്ടത് പ്രധാനമാണെന്നും മോദി പറഞ്ഞു. ഈ സമ്മേളനത്തിലും എല്ലാ പ്രധാന വിഷയങ്ങളും ചര്‍ച്ചയ്ക്ക് വരും. എല്ലാ കക്ഷികളും ഉന്നയിക്കുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്യും. ഒരുമിച്ച് മുന്നോട്ടുപോകുന്നതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുമെന്നും മോദി വ്യക്തമാക്കി.
Post Your Comments