ന്യൂഡല്‍ഹി: 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ അഴിമതിക്കാര്‍ പാഠം പഠിച്ചെന്ന് കേന്ദ്രമന്ത്രിസഭ. രാജ്യത്ത് ഇനി സത്യസന്ധതയുടെ ഉത്സവക്കാലമെന്നാണ് വിലയിരുത്തല്‍.
രാജ്യത്തെ സാധാരണക്കാര്‍ ദുരിതം അനുഭവിക്കുകയാണെന്നും എന്നാല്‍ അഴിമതിക്കാരും കള്ളപ്പണക്കാരും നിര്‍ലോഭം തുടരുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞിരുന്നു. നോട്ട് അസാധുവാക്കിയ നടപടിയെ ജനം ഇരു കൈയും നീട്ടി സ്വീകരിച്ചുവെന്ന് ഇതിനു മറുപടിയായി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
രാജ്യം സത്യസന്ധതയുടെ ഉത്സവം ആഘോഷിച്ച് കൊണ്ടിരിക്കുകയാണെന്നും പിയൂഷ് ഗോയല്‍ അറിയിച്ചു. ഇതാദ്യമായാണ് സത്യസന്ധരായവര്‍ക്ക് ആദരം ലഭിക്കുന്നതും, വഞ്ചിക്കുവന്നവര്‍ പ്രതിസന്ധിയിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments