NewsIndia

പരിസരബോധം നഷ്ടപ്പെട്ട് പരസ്പര വിരുദ്ധമായി പറയുന്ന പ്രതിപക്ഷ നേതാക്കൾ

ദൃഢ നിശ്ചയത്തോടെ കേന്ദ്രസർക്കാർ മുന്നോട്ട്

കുപ്രചാരണങ്ങളുമായി കേജരിയും സംഘവും സ്ഥിരം മണ്ടത്തരങ്ങളുമായി രാഹുലും അരങ്ങു തകർക്കുമ്പോൾ

കെവിഎസ് ഹരിദാസ്

കറൻസി നോട്ടുകൾ പിൻവലിക്കുന്നത് എന്തുകൊണ്ടാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പരസ്യമായി ചുരുങ്ങിയത് ഒരുആഴ്ച മുൻപെങ്കിലും പൊതുയോഗത്തിൽ പ്രസ്താവിക്കാതിരുന്നത്?. എന്തുകൊണ്ടാണ് ഇക്കാര്യം ചുരുങ്ങിയത് പാർലമെന്റിലെ പ്രമുഖ രാഷ്ട്രീയ കക്ഷി ( പ്രതിപക്ഷത്തെയെങ്കിലും) നേതാക്കളെ ഫോണിലെങ്കിലും വിളിച്ചു പറയാതിരുന്നത്?. ഇത്രക്ക് രഹസ്യമായാണോ ഇത്തരം സുപ്രധാന കാര്യങ്ങൾ ചെയ്യുന്നത്………………?. മോദിക്ക് രാജ്യത്തോട് ഒരു സ്നേഹവുമില്ല എന്നും ഏറെക്കുറെ തീർച്ചയായി. നമ്മുടെ പ്രതിപക്ഷ നേതാക്കളുടെ വികാരവും ചിന്തയും നിലപാടുകളുമൊക്കെ കാണുമ്പൊൾ അങ്ങിനെയാണ് തോന്നുക. എനിക്കുമാത്രമല്ല, നിങ്ങളോരോരുത്തർക്കും അങ്ങിനെ തോന്നിയിരിക്കാം. ദേശീയ തലത്തിൽ ഇതൊക്കെയാണ് പ്രശ്നമെങ്കിൽ കേരളത്തിൽ മറ്റൊന്നാണ്. പിൻവലിച്ച നോട്ടുകൾ മാറ്റിക്കൊടുക്കാൻ സഹകരണ ബാങ്കുകളെ ഏൽപ്പിക്കാത്തതാണ് വലിയ പ്രശ്നം. അത് നടന്നാൽ മറ്റെന്തു പ്രശ്നവും അവിടെയുണ്ടാവുമായിരുന്നില്ല. അതിനും മോദി തയ്യാറല്ല. ഇനി എന്താണ് ചെയ്യുക?. ചിലർ രാഷ്‌ട്രപതി ഭവനിലേക്ക് യാത്രനടത്തുന്നു, പരാതിയുമായി. മോദി സർക്കാരിന്റെ തീരുമാനത്തെ പരസ്യമായി പിന്തുണച്ചയാളാണ് രാഷ്ട്രപതി എന്നത് മറക്കരുതുതാനും. ഇതൊക്കെ കാണുമ്പൊൾ എന്തൊക്കെയോ നടക്കുന്നു എന്ന തോന്നലുണ്ടാവുന്നു. പക്ഷെ ഇതൊന്നും ഒരു പ്രശ്‌നമേയല്ല എന്നമട്ടിൽ സർക്കാർ മുന്നോട്ടുപോകുന്നു. രാഹുൽ ഗാന്ധിമാരും യെച്ചൂരിമാരും മായാവതിമാരും മമതമാരും എല്ലാം അവരുടെ വഴിയേ. അതൊക്കെ രാജ്യത്തെ ജനങ്ങൾ മനസ്സിലാക്കട്ടെ, തിരിച്ചറിയട്ടെ. അതൊക്കെ എന്തായാലും, പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ ഒരഭിപ്രായമില്ല. അവർ പലതട്ടിലാണ്. എന്നാൽ മോഡി സർക്കാർ മുന്നോട്ടുതന്നെ.

രാഹുൽ ഗാന്ധി ഒരു മരമണ്ടനാണ് എന്ന് പറയുന്നത് നാട്ടുകാർ മാത്രമല്ല കോൺഗ്രസുകാരുമുണ്ട്. മറ്റൊരു മാർഗ്ഗവുമില്ലാഞ്ഞിട്ടാണ് അദ്ദേഹത്തെ ചുമക്കുന്നതെന്നു പറയുന്നവരിൽ മുതിർന്ന കോൺഗ്രസുകാരുമുണ്ട്. കഴിഞ്ഞ ചില തിരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ, അതിലെല്ലാം കോൺഗ്രസ് ദയനീയമായി തോൽവി ഏറ്റുവാങ്ങിയപ്പോൾ, പല കോൺഗ്രസുകാരുമിരുന്ന് കണ്ണീർ വാർത്തത് ഇന്ത്യ കണ്ടതാണല്ലോ. ദശാബ്ദങ്ങളായി കോൺഗ്രസിനുവേണ്ടി പടവെട്ടിയിട്ട് ഇത്തരമൊരു നേതാവിനെ അതിന്റെ തലപ്പത്തുകൊണ്ടുചെന്ന് ഇരുത്തേണ്ടിവന്നതിലുള്ള ദു:ഖവും വേദനയുമൊക്കെയാണ് അവരെല്ലാം പങ്കുവെച്ചത്. രാഷ്ട്രീയത്തിലെ പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കാത്ത രാഹുൽ താനെന്തോ വലിയ എന്തൊക്കെയോ ആണെന്ന് സ്വയം കരുതുകകൂടി ചെയ്യുമ്പോൾ എന്താണ് സംഭവിക്കുക എന്നത് വിശദീകരിക്കേണ്ടതില്ലല്ലോ. മണ്ടന്മാർ നന്നാവില്ല എന്നൊക്കെ നമ്മുടെ നാട്ടിൽ സാധാരണ പറയാറുണ്ട്. എന്നാൽ കോൺഗ്രസുകാർക്ക് അതിനിയും മനസിലാവുന്നില്ല. ഇക്കൂട്ടത്തിൽ കേരളത്തിലെ കോൺഗ്രസുകാരുണ്ട്; അവരുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവ് എകെ ആന്റണിയുമുണ്ട്. വിവരമില്ലാത്തവർ തന്നെവേണമെന്നു നിര്ബന്ധമായാൽ ആ പാർട്ടിയെ രക്ഷിക്കാൻ ആർക്കാണ് കഴിയുക…..?.

പ്രിയങ്ക റോബർട്ട് വാദ്രയെ നേതൃസ്ഥാനത്ത് കൊണ്ട് വന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കഷ്ടിച്ച് മത്സരിക്കാൻ എങ്കിലും കഴിയുമോ എന്നെങ്കിലും നോക്കാം എന്നാണ് യുപിയിലെ കോൺഗ്രസുകാർ പറഞ്ഞത്. അതിനായി ദൽഹിയിലെത്തി സത്യാഗ്രഹം നടത്താൻ പോലും ചില കോൺഗ്രസുകാർ മുതിർന്നതും നമ്മുടെയൊക്കെ മുന്നിലുണ്ട്. പക്ഷെ, ആന്റണിയും പരിവാരങ്ങളും തീരുമാനിച്ചത് മണ്ടനെന്നു ലോകം വിളിക്കാൻ മടിക്കാത്ത രാഹുലിനെ കിരീടമണിയിക്കാനാണ്; താമസിയാതെ അദ്ദേഹം കോൺഗ്രസ് അധ്യക്ഷനാവുമത്രെ. അതൊക്കെ കോൺഗ്രസുകാരുടെ കാര്യം. നമ്മുടെ പ്രശ്നം അതല്ല, നോട്ടാണ്.

ഇതിപ്പോൾ ഓർമ്മിക്കാൻ കാരണം മുൻപ് പറഞ്ഞ പ്രശ്നം ഒന്നുകൊണ്ടുതന്നെ ; 500, ആയിരം രൂപയുടെ കറൻസി പിൻവലിച്ചത് സംബന്ധിച്ച് രാഹുൽ നടത്തിയ ചില പ്രസ്താവനകൾ അക്ഷരാർഥത്തിൽ ഇഷ്ടപ്പെട്ടു. കറൻസി പിൻവലിച്ചപ്പോൾ അതിനെ അവരെല്ലാം, രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസുകാരെല്ലാം, സ്വാഗതം ചെയ്തു. കയ്യിലുള്ളത് പലതും കൈമോശം വരുമെന്നും പാർട്ടിയുടെയടക്കം പലരുടെയും ഭാവി അവതാളത്തിലാവുമെന്നും അപ്പോൾ ചിലരെല്ലാം ഉപദേശിച്ചതാണത്രേ. എന്നാലും സ്വാഗതം ചെയ്തില്ലെങ്കിൽ തങ്ങളുടെ കയ്യിലുള്ള കള്ളപ്പണം കൊണ്ടാണ് എന്ന് ജനങ്ങൾ പറഞ്ഞെങ്കിലോ എന്നതായിരുന്നു ആശങ്ക. അതാണ് സത്യത്തിൽ അതിനെ സ്വാഗതം ചെയ്യാൻ നിർബന്ധിതമായത്. പക്ഷെ, അവസാനം അന്ന് പറഞ്ഞതെല്ലാം വിഴുങ്ങി, സർക്കാരിനെതിരെ തെരുവിലിറങ്ങാൻ നിർബന്ധിതമായി. അപ്പോഴും ഒന്ന് പറയണമല്ലോ, കേന്ദ്ര സർക്കാരെടുത്ത തീരുമാനം പിൻവലിക്കണം എന്ന് കോൺഗ്രസുകാർ പറഞ്ഞില്ല………………. മമത ബാനർജി, കെജ്‌രിവാൾ, മായാവതി, ശിവസേന തുടങ്ങിയവരെപ്പോലെ. ചിലർക്ക് ചില ചിട്ടിഫണ്ടും മറ്റുമുണ്ടാക്കുന്ന പ്രതിസന്ധി രാഹുലിനും കോൺഗ്രസിനും ഉണ്ടാവില്ലായിരിക്കും. മായാവതിയെപോലെ യുപി തിരഞ്ഞെടുപ്പ് എങ്ങിനെ കൊണ്ടുനടക്കുമെന്ന ആശങ്കയും മറ്റും ഇല്ലായിരിക്കും . അതല്ല, അതൊക്കെ പറഞ്ഞിട്ടെന്തുകാര്യം എന്നതാണ് പ്രശ്നമെന്നതും ചൂണ്ടിക്കാണിക്കുന്നവരുണ്ട്. കുറെയൊക്കെ വെളുത്തതും കയ്യിലുണ്ടെങ്കിൽ ഗതികേടിലാവുമെന്ന ആശങ്ക വേണ്ടതില്ലല്ലോ എന്നതും കാണേണ്ടതുണ്ട്. കറൻസി പിൻവലിക്കുന്നകാര്യം പ്രഖ്യാപിച്ച ദിനത്തിന്റെ പിറ്റേന്ന് ദൽഹിയിലെയും മുംബൈയിലെയും മൂന്നു ബാങ്കുകൾ മുഖേന കള്ളപ്പണം മാറ്റിവാങ്ങിയെന്ന ആക്ഷേപം ഉയർന്നതും നമ്മുടെമുന്നിലുണ്ട്. അതുന്നയിച്ചത് എസ്‌ ഗുരുമൂർത്തിയാണ്. ഏതാണ് പാർട്ടി എന്നോ ഏതാണ് ബാങ്കുകൾ എന്നോ അദ്ദേഹം തന്റെ ട്വീറ്റിൽ പറഞ്ഞിരുന്നില്ല. അതുകൊണ്ടു അതിനുപിന്നിലാരാണ് എന്നത് പറയുകവയ്യ. പക്ഷെ, അത് അറിയാവുന്നവർ ദൽഹിയിലുണ്ടാവണം; ആദായ നികുതി, റിസർവ് ബാങ്ക് എന്നിവിടങ്ങളിൽ അതിന്റെ വിവരം എത്തിയിരിക്കണം. വെറുതെ എന്തെങ്കിലും വിളിച്ചുകൂവുന്ന ഒരാളായി ആരും ഗുരുമൂർത്തിയെ കാണുകയില്ലല്ലോ. ഇതൊക്കെ സംശയമായി മനസിലെത്തുന്നു എന്നുമാത്രം.

കള്ളപ്പണ പ്രശ്നത്തിൽ വലിയ ചില ലക്ഷ്യങ്ങളുണ്ട് എന്നത് കോൺഗ്രസ് കാണാതെ പോകുന്നു. കഴിഞ്ഞ എഴുപതു വർഷക്കാലത്ത് കോൺഗ്രസുകാർ ഉൾപ്പടെ സൃഷ്ടിച്ച പ്രശ്നങ്ങൾ പരിഹരിക്കലാണ് ഇതിലൂടെ നടക്കുന്നത്. ജമ്മു കാശ്മീരിൽ അത് നാം കണ്ടുകഴിഞ്ഞല്ലോ. സൈനികർക്കും അർദ്ധ സൈനികർക്കും നേരെ കല്ലെറിയാനും ആക്രമണം നടത്താനും ഇറങ്ങിപ്പുറപ്പെട്ടവർ ഒരു ഫുൾ സ്റ്റോപ്പ് ഇട്ടപോലെ രംഗത്തുനിന്ന് പിന്മാറുന്നത് നാം കണ്ടുവല്ലോ. അവിടെ സ്‌കൂളുകൾ കത്തിക്കാൻ നടന്നവരെയും ഇന്ന് കാണാറില്ല. മാവോ തീവ്രവാദികൾ നെട്ടോട്ടമോടുകയാണ്. അവരെല്ലാം രാജ്യത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയും വെല്ലുവിളിച്ചത് പാക്കിസ്‌താനിൽ അച്ചടിച്ച കറൻസിക്കൊണ്ടാണ് . അവർ മാത്രമല്ല അനവധി എൻജിഒകൾ, മതത്തിന്റെ മറവിലും പേരിലുമുള്ള സംഘടനകൾ ……… അങ്ങിനെ എത്രയോ പേർ. മുൻപൊരിക്കൽ അവാർഡുകൾ തിരികെ നൽകാൻ മത്സരിച്ചുനടന്നവരെയും അവർക്കുണ്ടായ നിരാശയുടെ കാരണവും ഓർക്കാതെ പോകണ്ട. അങ്ങിനെയുള്ളതൊക്കെ തടയപ്പെടേണ്ടതാണ് എന്നകാര്യത്തിൽ രാജ്യത്തെ സ്നേഹിക്കുന്ന ഒരാൾക്കും രണ്ടഭിപ്രായമുണ്ടാവാൻ ഇടയില്ല. അതുകൊണ്ടാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഈ നീക്കത്തെ പരസ്യമായി പിന്തുണച്ചത്. കോൺഗ്രസിന്റെയും ലാലു യാദവിന്റെയും കൂടെ കഴിയുന്നയാളാണ് നിതീഷ് എന്നത് മറന്നുകൂടാ. ഇന്നും നിതീഷ് അതെ നിലപാട് തന്നെയാണ് തുടരുന്നത് എന്നത് മറക്കണ്ട. ഒഡിഷ മുഖ്യമന്ത്രി നവീൻ പട് നായിക് മറ്റൊരാൾ ; അദ്ദേഹവും ബിജെപി സഖ്യത്തിന്റെ ഭാഗമല്ലല്ലോ. അങ്ങിനെ നാടിന്റെ നാനാ തുറകളിൽ പെട്ടവർക്ക് ഇതൊക്കെ നന്നായി തോന്നി ; നല്ലതിനാണ് എന്ന് കരുതാൻ അവർക്ക്‌ വിഷമമുണ്ടായില്ല.

പക്ഷെ ചിലർക്കിത്‌ പ്രയാസമുണ്ടാക്കി എന്നത് മറക്കുന്നില്ല. ചില സാധാരണക്കാർ, ആശുപത്രികളിലും മറ്റും അഡ്‌മിറ്റ് ചെയ്യപ്പെട്ടവർ തുടങ്ങിയ ചിലർ. അവരുടെ വിഷമതകൾ പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുകതന്നെ ചെയ്തു. അതൊക്കെ ഇത്തരമൊരു വലിയ തീരുമാനം ഉണ്ടാവുമ്പോൾ സംഭവിക്കുന്നതാണ്. ഓണക്കാലത്ത് ഒരാഴ്ച ബാങ്കുകൾ അടഞ്ഞുകിടന്നില്ലേ. അന്നും വിഷമമുണ്ടായല്ലോ. ഹർത്താലുകളുടെ പരമ്പര നാമിവിടെ അനുഭവിച്ചിട്ടില്ലേ. അതൊക്കെ ഇന്നത്തെ വിമർശകർ ഓർക്കാതെപോകുന്നു എന്നതാണ് സങ്കടകരം. എന്നാലും നമ്മുടെ റിസർവ് ബാങ്കും മറ്റും കുറച്ചുകൂടി തയ്യാറെടുപ്പുകൾ നടത്താമായിരുന്നു എന്നകാര്യത്തിൽ രണ്ടഭിപ്രായമില്ല. ഇത് പരസ്യമായി പോകരുത് എന്ന നിർബന്ധം കൊണ്ടാവണം അതൊക്കെ അങ്ങിനെ പരിണമിച്ചത്.

ഇത്രമാത്രം സുരക്ഷിതമായി, രഹസ്യമായി ചെയ്ത കാര്യങ്ങൾ, കറൻസി പിൻവലിച്ച നടപടി, പരസ്യമായി എന്നും അതിൽ അഴിമതിയുണ്ട് എന്നുമാണ് ഇന്നിപ്പോൾ കോൺഗ്രസ് ആരോപിക്കുന്നത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മാത്രമല്ല ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അതെ സമീപനമാണ് ഇക്കാര്യത്തിലെടുത്തത്. പക്ഷെ അവരെല്ലാം പറഞ്ഞുപറഞ് സ്വയം തുറന്നുകാട്ടപ്പെടുന്നു എന്നതാണ് വസ്തുത. പിടിഐയുടെ ട്വീറ്റുകളാണ് ഇതൊന്നിച്ചുള്ളത്. രണ്ടെണ്ണം. രണ്ടും രാഹുൽ ഗാന്ധിയെ ഉദ്ധരിച്ചുകൊണ്ടുള്ളത് .

1. I don’t think even Finance Minister @ arun jaitley knew about #demonitisation announcement. # Rahul gandhi in Mumbai.
2. Modi government alerted bjp people of #demonitisation beforehand: Rahul gandhi.

unnamed

ഇതിൽ നിന്ന് എന്താണ് മനസ്സിലാവേണ്ടത്?. ഒന്നാമതായി രാഹുൽ ഗാന്ധി പറയുന്നു, ധനകാര്യ മന്ത്രി അരുൺ ജെയ്‌റ്റിലി പോലും കറൻസി പിൻവലിക്കാനുള്ള തീരുമാനം അറിഞ്ഞിരുന്നോ എന്ന് എനിക്ക് സംശയമാണ് എന്ന്. മുംബൈയിൽ രാഹുൽ ഗാന്ധി പറഞ്ഞതാണ് പിടിഐ എന്ന ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തത്. അതിന് തൊട്ടുപിന്നാലെ രാഹുൽ മുംബൈയിൽ തന്നെ പറയുന്നു, കറൻസി പിൻവലിക്കുന്ന തീരുമാനം മോഡി സർക്കാർ വളരെ നേരത്തെ തന്നെ ബിജെപിക്കാരെ അറിയിച്ചിരുന്നു എന്ന്. ഇതും രണ്ടും കടകവിരുദ്ധമല്ലേ. ധനകാര്യമന്ത്രിയെ പോലും അറിയിക്കാതെ ചെയ്തുവെന്ന് പറയുന്നത് എങ്ങിനെയാണ് ബിജെപിക്കാരെ എല്ലാം അറിയിക്കുന്നത്?. രാഹുലിന്റെ വിവരക്കേടിനെക്കുറിച്ചാണല്ലോ ആദ്യം മുതൽ ഞാൻ സൂചിപ്പിച്ചത്‌ . ഇതും അതിനുള്ള സാക്ഷിപത്രമാണല്ലോ.
മറ്റൊന്നുള്ളത് അരവിന്ദ് കെജ്രിവാളിന്റേതാണ്. കറൻസി പിൻവലിച്ചതുകൊണ്ടു ഉറക്കം നഷ്ടപ്പെട്ട “അഴിമതിവിരുദ്ധ പോരാളി ” യാണ് അദ്ദേഹം. അദ്ദേഹം ഉറങ്ങിയിട്ട് ദിവസങ്ങളായി. എന്താണ് കാരണമെന്നു പറയേണ്ടതില്ലല്ലോ. സൂക്ഷിച്ചുവച്ചതുപലതും കടലാസിന്റെ വിലപോലുമില്ലാതെ എത്തിപ്പെടുന്നതിലെ ആശങ്ക അദ്ദേഹത്തെയും ബാധിച്ചിരിക്കുമെന്നു പറയാൻ വയ്യ. അങ്ങിനെയൊന്നുമാവാതെ തീരണം എന്നാണല്ലോ സാധാരണക്കാർ ആഗ്രഹിക്കുക. ഇനി ആ ട്വീറ്റുകൾ ഒന്ന് നോക്കാം.

1. Whole BJP is against Modiji’s decision. In private, RSS / BJP people are cursing Modiji.
2. BJP and its friends knew about demonetizationa week before. Kejriwal doubts Modi’s war on black money.

unnamed (1)

മുകളിലേതിൽ ആദ്യത്തേത് കെജ്‌രിവാളിന്റെ തന്നെ ട്വീറ്റ് ആണ് ; രണ്ടാമത്തേത് കെജ്‌രിവാളിനെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ പത്രമായ ഡിഎൻ എ യുടെ വക ട്വീറ്റും. എന്താണിത് കാണിക്കുന്നത്?. മോദിയുടെ തീരുമാനത്തിൽ ആർ എസ് എസ്‌ – ബിജെപി ക്കാർ എല്ലാം അസംതൃപ്തരാണ്. അവരെല്ലാം മോദിയെ പഴിക്കുകയാണ്. അതുകഴിഞ്ഞു അതെ കെജ്‌രിവാൾ പറയുന്നു, ബിജെപിക്കാരും അവരുടെ സുഹൃത്തുക്കളും ഒരാഴ്ച മുൻപേ അത് അറിഞ്ഞിരുന്നു എന്ന്. മുകളിൽ രാഹുൽ ഗാന്ധിയുടെ വിവരക്കേട് പോലെ തന്നെ….. മനസിന്റെ സമനില തെറ്റിയതുപോലെയാണ് ചിലരെല്ലാം പെരുമാറുന്നത് എന്ന് തോന്നിപ്പോകുന്നു എന്നൊക്കെ ചിലർ പറയുമ്പോൾ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലായിരിക്കാം….അതാണോ ഇപ്പോൾ കാണുന്നതും കേൾക്കുന്നതും എന്നൊക്കെ ആരെങ്കിലും ചോദിച്ചാൽ മറുപടിയെന്താവും?.

അതുകൊണ്ടു കുപ്രചരണം കൊണ്ട് സർക്കാരിന്റെ നല്ല നീക്കങ്ങളെ തകർക്കാൻ കഴിയില്ല. ജനവിശ്വാസം ആർജിക്കാത്തവർ എന്തെല്ലാം ചെയ്താലും ഫലിക്കുകയുമില്ല. അത് വരും നാളുകളിൽ രാജ്യത്തിന്‌ , ഇന്നാട്ടിലെ ജനതയ്ക്ക് ബോധ്യമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button