കോഴിക്കോട്: കോഴിക്കോട് നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിനിടെ വനിതാ ലീഗ് നേതാവ് ഖമറുന്നീസ അന്‍വറിനെ അപമാനിച്ച് മായിന്‍ ഹാജി. നവംബര്‍ 10,11,12 തിയ്യതികളിലായി കോഴിക്കോട് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിനിടെയാണ് വിവാദമായ സംഭവം നടന്നത്. വേദിയിലെ ഒരേയൊരു വനിതാ പ്രതിനിധിയായിരുന്നു ഖമറുന്നിസ അന്‍വര്‍.സംഭവം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
യൂത്ത് ലീഗ് സംസ്ഥാന സമ്മേളനവേദിയില്‍ കെഎം ഷാജി പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. കെഎം ഷാജി പ്രസംഗം അവസാനിപ്പിക്കവെ വേദിയില്‍ നിന്നും എഴുന്നേറ്റ ഖമറുന്നിസ അന്‍വറിനോട് സ്ത്രീകള്‍ ആണുങ്ങള്‍ക്കു മുൻപില്‍ പ്രസംഗിക്കുന്ന പതിവില്ല എന്നു പറഞ്ഞ് മായിന്‍ഹാജി വിലക്കുകയായിരുന്നു.
‘ഇത് ചരിത്രത്തിലില്ലാത്തതാണ്. സ്ത്രീകള്‍ ആണുങ്ങളോട് പ്രസംഗിക്കുന്നത്. മുജാഹിദ് പ്രസ്ഥാനം പോലും ചെയ്യില്ല’ എന്ന് മായിന്‍ ഹാജി പറയുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. വേദിയില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചില്ലെന്നും എന്നാല്‍ വിലക്കിനെക്കുറിച്ചു തനിക്കു പരാതിയില്ലെന്നും വിവാദത്തിനില്ലെന്നും ഖമറുന്നീസ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
Post Your Comments