ബെയ്ജിങ് : ഇന്ത്യയിലെ വൈദ്യുതി ട്രെയിനുകളുടെ ഊര്‍ജക്ഷമത കൂട്ടാന്‍ പുതിയ സംവിധാനം ഒരുക്കുന്നു. ഊര്‍ജക്ഷമത കൂട്ടാന്‍ ചൈനയുടെ ട്രാന്‍സിസ്റ്റര്‍ ചിപ്പുകളാണ് ഘിടിപ്പിക്കാന്‍ ഒരുങ്ങുന്നത്. 100 എന്‍ജിനുകള്‍ ആധുനികീകരിക്കാനുള്ള ചിപ്പുകള്‍ ഇന്ത്യയിലേക്കു കയറ്റി അയച്ചതായി ഹുവാന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന വന്‍ ചൈനീസ് കമ്പനിയായ സിആര്‍ആര്‍സി ഷൂഷൗ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ചിപ്പുകളുടെ ഇന്ത്യയിലേക്കുള്ള ആദ്യ കയറ്റുമതിയാണിതെന്നും കമ്പനി അറിയിച്ചു. റെയില്‍വേ എന്‍ജിനുകള്‍ നിര്‍മിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി ഓഗസ്റ്റില്‍ സിആര്‍ആര്‍സി ഇന്ത്യയില്‍ 6.34 കോടി ഡോളര്‍ (421 കോടി രൂപ) മുടക്കി കമ്പനി ആരംഭിച്ചിട്ടുണ്ട്.
Post Your Comments