വാഷിങ്ടണ്‍: രണ്ട് വയസുകാരന്‍ സ്വന്തം സഹാദരനെ വെടിവെച്ചു. അമേരിക്കയിലെ ലൂസിയാനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ഒരു വയസുള്ള സഹോദരനുനേരെയാണ് കുട്ടി വെടിയുതിര്‍ത്തത്. ലൂസിയാനയിലെ ഒരു ഷോപ്പിംഗ് മാളിന് സമീപത്ത് വെച്ചാണ് അക്രമം നടന്നത്.
അതേസമയം കുട്ടിക്ക് എങ്ങനെ തോക്ക് ഉപയോഗിക്കുന്നതിനെ കുറിച്ച് അറിയാം എന്നാണ് പോലീസിന്റെ സംശയം. എന്നാല്‍, കൈയ്യില്‍ കിട്ടിയ തോക്കില്‍ നിന്ന് കുട്ടി അറിയാതെ വെടിവെച്ചതാണെന്നാണ് പറയുന്നത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ മാതാപിതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയാണ് സഹോദരന് നേരെ വെടിയുതിര്‍ത്തത്. വടിയേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments