![](/wp-content/uploads/2016/11/download1.jpg)
കോട്ടയം : കോട്ടയം-കുമരകം റോഡില്‍ അയ്യന്മാത്രയില് അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് വഴിയരുകിലെ വീടിന്റെ മതിലില്‍ ഇടിച്ച് മറിഞ്ഞു.തലകീഴായി മറിഞ്ഞ കാറില്‍ നിന്നും ഡ്രൈവർ കാറിലുണ്ടായിരുന്ന രണ്ട് ബാഗുകളുമെടുത്ത് ഓടി രക്ഷപെട്ടു. അപകടം കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് ആളുകള്‍ ഓടിക്കൂടുന്നതിന് മുന്നെ തന്നെ ഡ്രൈവര്‍ ബാഗുകളുമായി ഓടി.
കോട്ടയത്ത് നിന്ന് കുമരകം ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. ഡ്രൈവര്‍ മാത്രമേ ഈ വാഹനത്തില്‍ ഉണ്ടായിരുന്നുള്ളൂ. ആളുകള്‍ ഓടിക്കൂടിയെങ്കിലും കാറിന്റെ മറ്റ് വാതിലുകളൊന്നും ഓടിക്കൂടിയവര്‍ക്ക് പെട്ടെന്ന് തുറക്കാനായില്ല.
Post Your Comments