ന്യൂഡല്‍ഹി : എടിഎം മെഷീനുകള്‍ പുതിയ നോട്ടുകള്‍ ഉള്‍ക്കൊളളുന്ന തരത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരിക്കുമെന്ന് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ. ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂ കുറയ്ക്കാന്‍ ഏറെ സമയം എടുക്കും. നിലവില്‍ ഗ്രാമപ്രദേശങ്ങളിലെ ക്യൂവില്‍ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ആളുകള്‍ കുടിയേറി താമസിക്കുന്ന നഗരങ്ങളില്‍ ഇപ്പോഴും തിരക്കുണ്ട്. ഇപ്പോഴത്തെ പ്രധാന പ്രശ്നം എല്ലാ എടിഎമ്മുകളും പ്രവര്‍ത്തിക്കാത്തതും അവിടെ നിറയ്ക്കുന്ന പണം പെട്ടന്ന് തീരുന്നതുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാങ്കുകളിലെ തിരക്ക് ആദ്യ ദിവസങ്ങളിലേതിലും ഗണ്യമായി കുറഞ്ഞതായും അവര്‍ ചൂണ്ടിക്കാട്ടി. ബാങ്കുകളിലെത്തി പണം കൈമാറ്റം ചെയ്യുന്നവരുടെ എണ്ണം ശനിയാഴ്ചയെയും ഞായറാഴ്ചയെയും അപേക്ഷിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 50, 20 രൂപ നോട്ടുകള്‍ എടിഎമ്മുകള്‍ വഴി വിതരണം ചെയ്യുമെന്ന് അരുന്ധതി ഭട്ടാചാര്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments