NewsSports

ട്രാക്കിലെ വേഗതയുടെ രാജാവ് ഇനി ഫുട്ബോൾ മൈതാനത്തിലേക്ക്

ജമൈക്ക: ട്രാക്കിലെ വേഗതയുടെ രാജാവ് ബൂട്ടണിയാൻ ഒരുങ്ങുന്നു. ജര്‍മ്മന്‍ ബുണ്ടേഴ്‌സ് ലീഗയിലെ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് വേണ്ടിയായിരിക്കും ഉസൈൻ ബോൾട്ട് ഫുട്ബോൾ മൈതാനത്തിലിറങ്ങുക. ട്രാക്കില്‍ നിന്നും ഉടനെ തന്നെ വിരമിക്കാനിരിക്കുന്ന താരം വിരമിച്ചതിന് ശേഷം ക്ലബ്ബിനൊപ്പം പരിശീലനം ആരംഭിക്കുമെന്നാണ് വിവരം.

കാല്‍പന്ത് കളിയോടുള്ള തന്റെ അഭിനിവേശത്തെക്കുറിച്ച് മുന്‍പ് ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ഉസൈൻ ബോൾട്ട് പറഞ്ഞിരുന്നു. പ്രശസ്ത താരങ്ങളായ മരിയോ ഗാഡ്‌സെ, മാര്‍ക്കോ റിയെസ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ബോള്‍ട്ട് ടീമിന്റെ ഗ്രൗണ്ടില്‍ പരിശീലനം ആരംഭിക്കുമെന്ന് ക്ലബിന്റെ സിഇഒയായ ഹാന്‍സ് യാഷിം പറഞ്ഞു. അതേസമയം ടീമുമായി താരം കരാറിലേര്‍പ്പെടാനുള്ള സാധ്യത വളരെ കുറവാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button