Income Tax document proving #ModiTakesBribespic.twitter.com/EE4U1qji1M
— AAP (@AamAadmiParty) November 15, 2016
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍.2013ല്‍ ആദിത്യ ബിര്‍ലയുടെ ഡല്‍ഹിയിലെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്ടോപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രിയ്ക്ക് ബിര്‍ല ഗ്രൂപ്പ് 25 കോടി രൂപ നല്‍കിയതിന് തെളിവുണ്ടെന്നാണ് കെജ്രിവാളിന്റെ ആരോപണം.
ഡല്‍ഹി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ആണ് കെജ്‌രിവാളിന്റെ ആരോപണം.പണം നല്‍കിയതായി കാണിച്ച് 2012 നവംബര്‍ 16ന് അയച്ച ഇമെയില്‍ വിവരങ്ങള്‍ പിടിച്ചെടുത്തതായാണ് കെജ്രിവാള്‍ അവകാശപ്പെട്ടത്. ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് രാഷ്ട്രപതി ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെളിവായി ഇമെയിലിന്റെ കോപ്പി അദ്ദേഹം സഭയില്‍ ഉയര്‍ത്തി കാട്ടി. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും കേജ്‌രിവാൾ പറഞ്ഞു.
https:/
Post Your Comments