കൊച്ചി: നോട്ട് പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് കോടികളുടെ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എറണാകുളത്തെ ജ്വല്ലറികളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പരിശോധിക്കുന്നു. നോട്ട് പിൻവലിച്ച ദിവസം മുതലുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.
രാജ്യത്ത് പലയിടത്തും നോട്ട് പിന്‍വലിക്കലിന് ശേഷം സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്, ഫോറിന്‍ എക്സ്ചേഞ്ച് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ 25 പ്രധാന നഗരങ്ങളിലെ 400ലേറെ ജ്വല്ലറികളിലെ വ്യാപാരം എന്‍ഫോഴ്സ്‌മെന്റ് വിഭാഗം പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments