അമരാവതി : അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ 200 രൂപയുടെ നോട്ടുകള്‍ കേന്ദ്രം പുറത്തിറക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. മുമ്പ് കള്ളപ്പണം തടയാന്‍ 500, 1000 എന്നീ നോട്ടുകള്‍ പിന്‍വലിക്കണമെന്ന് നായിഡു ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് നിരവധി ഭാഗങ്ങളില്‍ ഭൂരിഭാഗം എ.ടി.എമ്മുകളും അടഞ്ഞുകിടക്കുകയാണ്. വെള്ളിയാഴ്ചയോടെ ഇവ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് അറിയുന്നത്. 2000 രൂപയ്ക്ക് ചില്ലറകള്‍ കിട്ടാത്തതിനാല്‍ ജനങ്ങള്‍ വലയുകയാണ്. അതേസമയം കേന്ദ്രത്തിന്റെ നോട്ടു നിരോധനത്തിനെയും നായിഡു പ്രശംസിച്ചു.
Post Your Comments