ആലപ്പുഴ: വിനോദയാത്രയ്ക്കു പോയ രണ്ട് മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴയില്‍ നിന്നും കൊടൈക്കനാലിലേക്കാണ് യുവാക്കള്‍ പോയത്. പന്ത്രണ്ട് സുഹൃത്തുക്കളാണ് വിനോദ യാത്രയ്ക്ക് പോയിരുന്നത്. സംഘത്തിലെ രണ്ട് പേരാണ് മരിച്ചത്.
കളര്‍കോട് സ്വദേശി വിപിന്‍, പുന്നമട സ്വദേശി തോമസ് ചെറിയാന്‍ (21) എന്നിവരാണ് മരിച്ചത്. മൂന്നു പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. മുറിയില്‍ നിന്നാണ് ഇവര്‍ ശ്വാസം മുട്ടി മരിച്ചത്. മുറിയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനായി അടുപ്പുകൂട്ടിയപ്പോള്‍ കല്‍ക്കരിയില്‍ നിന്നു വിഷവാതകം ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments