International

പാകിസ്ഥാനില്‍ തകൃതിയായി ഐഎസ് റിക്രൂട്ട്‌മെന്റ്

ഇസ്ലാമാബാദ്: ഐഎസ് പാകിസ്ഥാനില്‍ ചുവടുറപ്പിച്ചിരിക്കുകയാണ്. ഇതിനുദാഹരണമായി പാകിസ്ഥാനില്‍ തകൃതിയായി ഐഎസ് റിക്രൂട്ടമെന്റ് നടത്തുന്നുവെന്നുള്ള വിവരങ്ങളാണ് ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളെയാണ് പാകിസ്ഥാനിലേക്ക് റിക്രൂട്ട് ചെയ്തത്.

അസംതൃപ്തരായ താലിബാന്‍ പോരാളികളെ ഐഎസിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഷിയാ മുസ്ലീങ്ങളാണ് ഇവരുട ലക്ഷ്യം. ഇതിനായാണ് ബലൂച് പ്രവിശ്യയിലെ ആരാധനാലയത്തിനു നേരെ ആക്രമണം ഉണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്.

ബലൂചിലെ തന്നെ പൊലീസ് അക്കാദമിക്കു നേരെ കഴിഞ്ഞ മാസം ആക്രമണം നടത്തിയ ഐഎസ് ചാവേറിന്റെ ചിത്രം പുറത്തു വിട്ടിരുന്നു. ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിയായ ചാവേര്‍ മൂവ്‌മെന്റ് ഒഫ് ഉസ്‌ബെക്കിസ്ഥാന്‍ (ഐ.എം.യു) എന്ന സംഘടനയിലെ അംഗവുമായിരുന്നു. ആക്രമണത്തില്‍ അന്ന് 60 പോലീസ് ട്രെയിനി കേഡറ്റുകളാണ് മരിച്ചത്.

പൊലീസിന്റേയും അഫ്ഗാന്‍ ഉദ്യോഗസ്ഥരുടേയും റിപ്പോര്‍ട്ട് പ്രകാരം അഫ്ഗാനിലെ ഐഎസ് പോരാളികളില്‍ ഭൂരിഭാഗം പേരും പാകിസ്ഥാനിലെ ഗോത്ര വര്‍ഗത്തില്‍ പെട്ടവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button