ന്യൂഡൽഹി : മുത്വലാഖ് എത്രയും വേഗം നിരോധിക്കണമെന്ന് പ്രസിദ്ധ ഹിന്ദി ഗാനരചയിതാവ് ജാവേദ് അക്തർ. ആജ് തക്ക് സാഹിത്യ സമ്മേളനത്തിലാണ് അക്തറിന്റെ ഈ പരാമർശം. താനിത് കഴിഞ്ഞ 25 വർഷമായി പറയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ചകൾക്കും സമവായങ്ങൾക്കും ശേഷമാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കേണ്ടത്. വളരെ വ്യത്യസ്തമായ ആചാരങ്ങളും രീതികളുമുള്ള സമുദായങ്ങൾ വസിക്കുന്ന രാജ്യമാണ് ഇന്ത്യ. നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് രൂപം പ്രസിദ്ധീകരിച്ചതിനു ശേഷം അതിന്മേൽ നടക്കുന്ന ചർച്ചകൾക്ക് ശേഷമാവണം ഏകീകൃത നിയമം നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments