തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് രംഗത്ത്. പ്രതീക്ഷിച്ചതിലും ഭീകരമായ അരാജകത്വമാണ് നാട്ടിലുള്ളതെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തോമസ് ഐസക് പറയുന്നു. മുന്നറിയിപ്പില്ലാതെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ തുടക്കത്തില്‍ തന്നെ തോമസ് ഐസക് വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ താന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനു കീഴെ ‘പൊങ്കാല’ ഇട്ടവര്‍ എവിടെ പോയെന്നും തോമസ് ഐസക് തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നു. കേന്ദ്രം അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ തോമസ് ഐസക് പോസ്റ്റില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. പ്രധാനമന്ത്രി ഉടൻ അടിയന്തരയോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്ന ഐസക്, മുപ്പതാം തീയതി വരെയെങ്കിലും റദ്ദാക്കിയ നോട്ടുകള്‍ വ്യാപാരത്തിനുപയോഗിക്കാന്‍ ജനങ്ങളെ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രധനമന്ത്രി ജെയ്റ്റലി പറയും പോലെ പ്രശ്നങ്ങള്‍ തീരാന്‍ ഒരു മാസം പോയിട്ട് ഒരു ആഴ്ച്ച പോലും ജനങ്ങള്‍ കാത്തിരിക്കില്ലെന്നും അവരുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്.
Post Your Comments