വാഷിങ്ടൻ: മുപ്പത് ലക്ഷത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
20 ലക്ഷത്തോളം വരുന്ന ഗുണ്ടാ സംഘങ്ങളെയും മയക്കുമരുന്ന് ഇടപാടുകാരെയും ആദ്യപടിയായി നാടുകടത്തുകയോ തടവിലാക്കുകയോ ചെയ്യുമെന്നും ട്രംപ് പറഞ്ഞു. മെക്സികോ അതിർത്തിയിൽ ചില ഭാഗങ്ങളിൽ മതിൽ നിർമിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Post Your Comments