KeralaNews

കറന്‍സി അസാധുവാക്കല്‍ നടപടിയ്ക്കെതിരെ വിമര്‍ശനവുമായി പിണറായി വിജയന്‍

തിരുവനന്തപുരം: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനം ബുദ്ധിമുട്ടിച്ചത് സാധാരണക്കാരെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കള്ളപ്പണക്കാർക്കു ബുദ്ധിമുട്ടുണ്ടായില്ല. സാധാരണ ജനങ്ങൾക്കു മാത്രമാണു ബുദ്ധിമുട്ടുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കറൻസിയുടെ നിരോധനം കള്ളപ്പണം തടയാൻ ഉദ്ദേശിച്ചു സ്വീകരിച്ചതല്ല .കള്ളപ്പണം വെളുപ്പിക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കം കള്ളപ്പണ ലോബിയെ സഹായിക്കാനാണ്. കള്ളപ്പണ ലോബിക്ക് കള്ളപ്പണം സുരക്ഷിതമായി മാറ്റുന്നതിന് നേരത്തെ തന്നെ സൗകര്യം ഒരുക്കിയിരുന്നെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.തിടുക്കപ്പെട്ട് ഇത്തരം നടപടി സ്വീകരിക്കുമ്പോള്‍ പകരം സംവിധാനങ്ങള്‍ ഒരുക്കേണ്ടതായിരുന്നു. ബാങ്കുകളില്‍നിന്ന് പണം ലഭിക്കാതെ ചിലര്‍ ആത്മഹത്യ ചെയ്തു. ചികിത്സ ലഭിക്കാതെയും മരുന്നുവാങ്ങാന്‍ കഴിയാതെയും ജനങ്ങള്‍ വലയുകയാണ്. പുതിയ നോട്ടുകള്‍ എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ ഒരു ഉത്തരവും സർക്കാരിന് നല്കാൻ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കൂടാതെ ഈ സാഹചര്യത്തില്‍ പഴയ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഉപയോഗിക്കാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.കേന്ദ്ര ധനമന്ത്രിയെ കണ്ട് ഈ ആവശ്യങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button