കറാച്ചി: പാകിസ്ഥാനിൽ സ്ഫോടനം. പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ ഒരു ആരാധനാലയത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കറാച്ചിയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ ബലൂചിസ്താനിലെ ലാസ്‌ബെല ജില്ലയിലെ ഷാ നൂറാനി ദര്‍ഗയില്‍ നടക്കുന്ന സൂഫി ആഘോഷ പരിപാടിക്കെത്തിയവരാണ് കൊല്ലപ്പെട്ടത്.
മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്നു. വിദൂര പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇരുട്ട് വീണതിനാല്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും ഫലപ്രദമല്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ്‌ഐഎസ് ഏറ്റെടുത്തു. ഐഎസിന് ബന്ധമുള്ള അമാഖ് ന്യൂസ് ഏജന്‍സി വഴിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ഐഎസ് അറിയിച്ചത്.
Post Your Comments