രണ്ട് വര്‍ഷം മുന്‍പുള്ള സിപിഎം നേതാവിന്റെ വാക്കുകളും വീഡിയോയും ഇപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നോട്ടുകെട്ട് കൊണ്ട് കിടക്കയുണ്ടാക്കിയ ത്രിപുരയിലെ സിപിഎം നേതാവ് സമര്‍ ആചാര്‍ജിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
ഞാന്‍ പാര്‍ട്ടിയിലെ മറ്റ് നേതാക്കളെപ്പോലെ ഹിപ്പോക്രൈറ്റല്ല. കയ്യില്‍ പണമുണ്ടെങ്കില്‍ ഉണ്ട് എന്ന് തന്നെ പറയും. അല്ലാതെ പണം കയ്യില്‍ വെച്ച് പണമില്ല എന്ന് പറയാന്‍ എന്നെ കിട്ടില്ല. എന്നാല്‍ പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ ഇങ്ങനെയാവണമെന്നില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഭരണകക്ഷിയായ സിപിഎമ്മിന്റെ നേതാവ് നോട്ട് കെട്ട് കൊണ്ട് ഉണ്ടാക്കിയ കിടക്കയ്ക്ക് മേല്‍ കിടക്കുന്ന ചിത്രങ്ങളും വീഡിയോയും വൈറലായത് മറക്കാന്‍ വഴിയില്ല.
കള്ളപ്പണവും കള്ളനോട്ടും പിടിക്കാന്‍ വേണ്ടി മോദി സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ആചാര്‍ജിയുടെ വീഡിയോ വൈറലാകുന്നത്. പെട്ടെന്നായിരുന്നു ആചാര്‍ജി ദേശീയതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്.
നോട്ടുകെട്ടുകള്‍ കൊണ്ട് ഒരു കിടക്കയുണ്ടാക്കി അതില്‍ കിടക്കുന്ന സമര്‍ ആചാര്‍ജിയുടെ വീഡിയോ ആണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് വേണ്ടി 20 ലക്ഷം രൂപയാണ് ഇയാള്‍ ബാങ്കില്‍ നിന്നും പിന്‍വലിച്ചതത്രെ. നോട്ടുകള്‍ക്ക് മുകളില്‍ കിടക്കുക എന്നത് തന്റെ സ്വപ്‌നമായിരുന്നുവെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടി സമര്‍ ആചാര്‍ജിക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇതുപോലെ എത്ര പേരുടെ പക്കല്‍ ലക്ഷക്കണക്കിന് രൂപയുണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
Post Your Comments