റിയാദ്: സൗദിയില്‍ ട്രാഫിക്ക് നിയമലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇനി അറബിയിൽ മാത്രമേ ലഭ്യമാകൂ. മറ്റ് ഭാഷകളിൽ വിവരം നൽകുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്ന് സൗദി ട്രാഫിക്ക് വിഭാഗം വ്യക്തമാക്കി. പിഴയുടെ വിവരങ്ങളും മറ്റും നിയമലംഘകരെ അറിയിക്കുന്നത് എസ് എം എസിലൂടെ അറബിക് ഭാഷയിലാണ്.
നിയമലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഭാഷപ്പെടുത്തി ഇംഗ്ലീഷിലും അയക്കണമെന്നായിരുന്നു വിദേശതൊഴിലാളികളുടെ ആവശ്യം. എന്നാൽ അങ്ങനെയൊരു പരിഭാഷ സാവിധാനത്തെ കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്ന് ട്രാഫിക് വിഭാഗം ഔദ്യോഗിക വക്താവ് കേണല്‍ താരിഖ് റുബൈആന്‍ പ്രതികരിച്ചു.
Post Your Comments