India

രാജ്യത്തെ രക്ഷിക്കാന്‍ സി.പി.എമ്മുമായും സഹകരിക്കാന്‍ തയ്യാര്‍ – മമത ബാനര്‍ജി

കൊല്‍ക്കത്ത● രാജ്യത്തെ രക്ഷിക്കാന്‍, ആശയപരമായ ഭിന്നത നിലനില്‍ക്കെത്തന്നെ, സി.പി.എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഞങ്ങള്‍ക്ക് സി.പി.എമ്മുമായി ആശയപരമാമായി നിരവധി ഭിന്നതകളുണ്ട്. പക്ഷേ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. രാജ്യരക്ഷയെക്കരുതി കോൺഗ്രസ്, സമാജ് വാദി പാർട്ടി, ബിഎസ്പി എന്നീ പാർട്ടികളുമായും ചേർന്നു പ്രവർത്തക്കാൻ തയ്യാറാണെന്നും കൊല്‍ക്കത്ത നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമത പറഞ്ഞു.

കോണ്‍ഗ്രസ്, മായാവതി, മുലായം സിംഗ്, അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ എന്നിവര്‍ നോട്ട് പിന്‍വലിക്കലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ രക്ഷിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പരാജയപ്പെടുമെന്നും അവര്‍ പറഞ്ഞു.

കള്ളപ്പണത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സാധാരണ ജനങ്ങള്‍ക്ക് മേല്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ആണിതെന്നും മമത ആരോപിച്ചു. നോട്ടുകൾ പിൻവലിച്ചത് ശരിയായ ആസൂത്രണമില്ലാതെയായിരുന്നു എന്നും അവര്‍ പറഞ്ഞു.

മോദി ജപ്പാനില്‍ നിന്ന് കള്ളപ്പണത്തിനെതിരെ നടത്തിയ പ്രസ്താവനയേയും മമത വിമര്‍ശിച്ചു. പ്രധാനമന്ത്രി വിദേശമണ്ണില്‍ നിന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ശബ്ദമുയര്‍ത്തിയതിന് അദ്ദേഹത്തിന് ഞങ്ങളെ ജയിലില്‍ അടയ്ക്കുകയോ വെടി വയ്ക്കുകയോ ചെയ്യാം. എനിക്ക് പ്രശ്നമില്ല. അദ്ദേഹത്തിന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാമെന്നും മമത പറഞ്ഞു.

500, 1000 നോട്ടുകൾ പിൻവലിച്ച നടപടിയെയും വിമര്‍ശിച്ച മമത നോട്ട് അസാധുവാക്കൽ നടപടി കേന്ദ്രസർക്കാർ ഉടൻതന്നെ പിൻവലിക്കണമെന്നും മമത ആവശ്യപ്പെട്ടു. നിരവധി ബാങ്കുകളിൽ താൻ സന്ദർശനം നടത്തി. സാധാരണക്കാരുടെ ബുദ്ധിമുട്ട് നേരിട്ട് മനസിലാക്കി. രണ്ട് ലക്ഷത്തിലേറെ എടിഎമ്മുകൾ അടഞ്ഞു കിടക്കുകയാണ്. ഒരിടത്തും പണം ലഭ്യമല്ലെന്നും അവർ പറഞ്ഞു.

രു ശതമാനം ആളുകൾ മാത്രമാണ് കള്ളപ്പണം കൈവശം വച്ചിരിക്കുന്നത്. ഇതിന്റെ പേരിൽ 99 ശതമാനം ആളുകളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. അർധരാത്രിയിൽ പൊടുന്നനെ നോട്ടുപിൻവലിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ബിജെപിയിലെ ചിലർ ഈ തീരുമാനത്തെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നെന്നും മമത ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button