Technology

പുത്തൻ സെക്യൂരിറ്റി ഫീച്ചറുമായി വാട്ട്സ്ആപ്പ്

ദ്വിതല സെക്യൂരിറ്റി സംവിധാനം വാട്ട്സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. രണ്ട് ഘട്ടങ്ങളുള്ള വെരിഫിക്കേഷന്‍ സംവിധാനമാണ് വാട്ട്സ്ആപ്പിൽ വരാൻ ഒരുങ്ങുന്നത്. അടുത്തിടെയായി വാട്ട്സ്ആപ്പിനെതിരെ ഉയരുന്ന സെക്യൂരിറ്റി പ്രശ്നങ്ങള്‍ മറികടക്കാന്‍ വേണ്ടിയാണ് പുതിയ സംവിധാനം.

ജൂലൈയില്‍ ഇത്തരത്തിലുള്ള സംവിധാനം വാട്ട്സ്ആപ്പിൽ വരുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആന്‍ഡ്രോയ്ഡിലായിരിക്കും പുതിയ സംവിധാനം ആദ്യം ഏര്‍പ്പെടുത്തുക.

സെറ്റിംഗ്സ് മെനുവിലാണ് ഇത് ലഭിക്കുന്നത്. ഈ മെനുവില്‍ നിങ്ങള്‍ക്ക് 6 ഡിജിറ്റുള്ള ഒരു പാസ് കോഡ് നല്‍കാം. ഒപ്പം നിങ്ങളുടെ ഇ-മെയിലും നല്‍കാന്‍ ഓപ്ഷന്‍ ഉണ്ട്. ഇത് നല്‍കിയാല്‍ പാസ്കോഡ് മറന്നുപോയാല്‍ നിങ്ങള്‍ക്ക് ബാക്ക്അപ്പ് ചെയ്യാൻ സാധിക്കും.

7 ദിവസത്തോളം വാട്ട്സ്ആപ്പ് ഉപയോഗിക്കാതിരിക്കുന്ന വ്യക്തിക്ക് പിന്നീട് വാട്ട്സ്ആപ്പില്‍ കയറണമെങ്കില്‍ പാസ്കോഡ് ടൈപ്പ് ചെയണം. ആന്‍ഡ്രോയ്ഡില്‍ നേരിട്ട് സ്മൈലി ഓപ്ഷനില്‍ നിന്ന് ജിഫ് അയക്കാനുള്ള സംവിധാനവും അധികം വൈകാതെ വാട്ട്സ്ആപ്പ് അവതരിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button