ടോക്യോ :ജപ്പാനില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ അബെയ്‌ക്കൊപ്പം ബുള്ളറ്റ് ട്രെയിനില്‍ സഞ്ചരിക്കുന്ന വീഡിയോ പുറത്ത്.പ്രസിദ്ധമായ ഷിന്‍കാന്‍സെന്‍ അതിവേഗ ട്രെയിനിലാണ് ഇരുവരും സഞ്ചരിച്ചത്.ഇതിനെ തുടർന്ന് ഇന്ത്യ-ജപ്പാന്‍ ബന്ധം അതിവേഗ പാതയിലാക്കാന്‍ മോദിയും അബെയും ഷിന്‍കാന്‍സെന്‍ ട്രെയിനില്‍ കയറാനെത്തിയെന്നാണ് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.മോദിയും അബെയും ഷിന്‍കാന്‍സനില്‍ യാത്ര ചെയ്യുന്ന മറ്റു ചിത്രങ്ങളും വികാസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതിവേഗ ട്രെയിന്‍ സാങ്കേതിക വിദ്യയില്‍ ലോകത്തെ മുന്‍നിരക്കാരാണ് ജപ്പാന്‍.ഈ സാങ്കേതിക വിദ്യ ജപ്പാനില്‍ നിന്നും എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍പ്പാതയ്ക്ക് ഷിന്‍കാന്‍സന്‍ സാങ്കേതികവിദ്യയാകും ഉപയോഗിക്കുകയെന്നാണ് സൂചന.മോദിയുടെ ജപ്പാൻ നസന്ദർശനത്തിൽ ഇരു രാജ്യങ്ങളും ആണവ കരാര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക കരാറുകളില്‍ ഒപ്പുവെച്ചിരുന്നു.
Simply Shinkansen! Scenes from inside the famed Japanese bullet train, with the two leaders deep in conversation pic.twitter.com/D9gQz73XJ4
— Vikas Swarup (@MEAIndia) November 12, 2016
Post Your Comments