കോട്ടയം: ഭര്‍ത്താവിനൊപ്പം സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തതായി പരാതി.അനാശാസ്യമെന്ന് ആരോപിച്ച് വീട്ടമ്മയെയും ഭർത്താവിന്റെ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പ്രത്യേക സാഹചര്യത്തിലാണ് യുവതിക്ക് ഭർത്താവിനൊപ്പം സുഹൃത്തിന്റെ വീട്ടിൽ കഴിയേണ്ടി വന്നത്.
കഴിഞ്ഞ 26ന് രാത്രിയായിരുന്നു ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.രാത്രി 12 മണിക്ക് വീട്ടിലെത്തി വീടിന് പുറത്തുള്ള ഷെഡില്‍ കിടക്കുന്ന യുവതിയുടെ ഭര്‍ത്താവിനെ പോലീസ് മര്‍ദ്ദിച്ചെന്നും പോലീസ് വാഹനത്തില്‍ വച്ചും സ്റ്റേഷനില്‍ വച്ചും യുവതിയോട് ലൈംഗീക ചേഷ്ടകള്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നു.തനിക്ക് വഴങ്ങി തന്നാല്‍ വെറുതെ വിടാമെന്ന് എസ്ഐ പറഞ്ഞതായുള്ള ഗുരുതര ആരോപണവും യുവതി ഉന്നയിച്ചു.അതെ സമയം യുവതിയെ അറസ്റ്റ് ചെയ്തപ്പോള്‍ വനിത പോലീസ് ഒപ്പം ഇല്ലായിരുന്നുവെന്നും പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് സഹായിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
Post Your Comments