
കൊച്ചി: അമിത വേഗത്തില്‍ പരീക്ഷണ ഓട്ടം നടത്തിയ ആഡംബര ബൈക്കിടിച്ചു പരിക്കേറ്റ് എട്ടു മാസം ഗര്‍ഭിണിയായ യുവതി വെന്റിലേറ്ററിൽ.യുവതിയുടെ നില ഗുരുതരമായതിനാല്‍ അടിയന്തിരമായി ഓപറേഷന്‍ ചെയ്തു കുട്ടിയെ പുറത്തെടുത്തു.മാസം തികയാതെയുള്ള കുട്ടിയായതിനാല്‍ കുഞ്ഞും വെന്റിലേറ്ററിൽ. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിനി മേഘ ദിന്‍ഷ(30)യാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.തലയിലുണ്ടായ രക്തസ്രാവമാണ് യുവതിയുടെ നില ഗുരുതരമാക്കിയത്.
എട്ടു മാസം ഗര്‍ഭിണിയായിരുന്ന യുവതിയെ അടിയന്തര ശസ്ത്രക്രിയ നടത്തി പുറത്തെടുത്ത പെണ്‍കുഞ്ഞ് വെന്റിലേറ്ററില്‍ നിരീക്ഷണത്തിലാണ്. മേഘ മരുന്നുകളോടു നേരിയ തോതില്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.എട്ടുമാസം ഗര്‍ഭിണിയായിരുന്ന മേഘയെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിക്കു സമീപത്തു വച്ചാണ് സൂപ്പര്‍ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്.
ബൈക്കോടിച്ച കണ്ണമാലി സ്വദേശി ബേണി ജോര്‍ജിനെതിരേയും ഇയാള്‍ക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കിയ ട്രയംഫ് ഷോറൂം ഉടമയ്ക്കെതിരെയും പോലീസ് കേസെടുത്തു.16 ലക്ഷം രൂപയുടെ ട്രയംഫ് ടൈഗര്‍ എക്സി സി എക്സ് വിഭാഗത്തില്‍പ്പെട്ട ബൈക്കാണ് യുവതിയെ ഇടിച്ചു തെറിപ്പിച്ചത്.
Image courtesy; google images
Post Your Comments