500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ പ്രശംസിച്ചു കൊണ്ടുള്ള വീട്ടമ്മയുടെ വീഡിയോ വൈറലാകുന്നു. മോദിയോട് തനിക്ക് നേരത്തെ വിരോധമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നടപടിയില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്ന് അവര്‍ പറയുന്നു. കള്ളപ്പണക്കാര്‍ മക്കളുയും മറ്റും വിവാഹവും വീട് നിര്‍മ്മാണവുമൊക്കെ കോടികള്‍ വാരിയെറിഞ്ഞ് ആഡംബരമായി നടത്തുകയാണ്. കള്ളനോട്ട് ബിസിനസ് മൂലമാണ് സ്ഥലത്തിലെ വില ഇത്രയധികം കൂടാനിടയാക്കിയത്. സാധാരണക്കാര്‍ക്ക് ഒരു തുണ്ട് ഭൂമി വാങ്ങാന്‍ പറ്റാത്ത അവസ്ഥയയെന്നും അവര്‍ പറയുന്നുണ്ട്.
ബി.ജെ.പിയോട് തനിക്ക് നേരത്തെ അലര്‍ജിയായിരുന്നു. എന്നാല്‍ കള്ളപ്പണക്കാരെ ഇല്ലാതാക്കാന്‍ എത്രകഷ്ടപ്പെട്ടലും ഈ തീരുമാനത്തോടൊപ്പം എല്ലാവരും ഒത്തുനില്‍ക്കണം. ഇപ്പോള്‍ തനിക്ക് മോദിയെ മഹാത്മാഗാന്ധിയെ തൊഴുന്നത് പോലെ തൊഴാന്‍ തോന്നുന്നുവെന്നും വീട്ടമ്മ പറയുന്നു.
വീട്ടമ്മ ഒരു കടയുടെ വരാന്തയില്‍ നിന്നു കടയിലിരിക്കുന്നവരോട് സംസാരിക്കുന്നതാണ് വീഡിയോയില്‍. ഇവരുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. കടയിലിരുന്ന ആരോ അവരിയാതെ ചിത്രീകരിച്ചതാണെന്ന് കരുതുന്നു.
വീഡിയോ കാണാം
Post Your Comments