ഉടുമ്പൻചോല: രോഗിയെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. ഇടുക്കി ഉടുമ്പന്‍ചോല താലൂക്കിലെ, പുറ്റടി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടർ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ റിപ്പോർട്ടർ ചാനലാണ് പുറത്ത് കൊണ്ടുവന്നത്.
പിതാവിന്റെ മരണാനന്തര ചടങ്ങിനിടയില്‍ തളര്‍ന്ന വീണ് അവശനായ രജീബ് എന്ന യുവാവിനെയും കൊണ്ട് സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടർ മോശമായി പെരുമാറുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്‌തത്. രജീബ് ജന്മനാ അന്ധനാണ്. പണം നല്‍കിയില്ലെങ്കില്‍ രജീബിന് ചികിത്സ നിഷേധിക്കുമെന്നും ഡോക്ടര്‍ ഭീഷണിപ്പെടുത്തി. സംഭവം അന്വേഷിക്കാനെത്തിയ എസ്‌ഐ ഉള്‍പ്പെടെയുള്ളവരോട് ഡോക്ടർ മോശമായി സംസാരിച്ചതായി വണ്ടന്‍മേട് പോലീസ് അറിയിച്ചു.
കടപ്പാട്: റിപ്പോർട്ടർ
Post Your Comments