IndiaNewsInternational

1947 മുതലുള്ള കണക്കുകള്‍ പരിശോധിക്കും : മോദി

കോബെ (ജപ്പാൻ) ;സ്വാതന്ത്യം കിട്ടിയതുമുതല്‍ രാജ്യത്ത് നടന്ന സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്നും കണക്കില്‍പ്പെടാത്ത പണം സൂക്ഷിക്കുന്ന ആരേയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ജപ്പാനിലെ കോബെയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാജ്യത്തെ ശുദ്ധീകരിക്കുന്നതിന് വലിയ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്,തീരുമാനവുമായി സഹകരിക്കുന്ന 125 കോടി ഇന്ത്യാക്കാരേയും നമിക്കുന്നു.രാജ്യത്തിന് വേണ്ടി ജനങ്ങള്‍ സന്തോഷത്തോടെ ത്യാഗം സഹിക്കുകയാണ്.എന്നാല്‍ ചിലര്‍ എനിക്കെതിരെ ജനങ്ങളെ സംസാരിക്കാന്‍ നിര്‍ബന്ധിക്കുകയാണ്.കള്ളപ്പണക്കാര്‍ മാത്രമേ ഭയക്കേണ്ടതുള്ളൂ.”

“രാജ്യം ശുദ്ധീകരിക്കാനുള്ള വലിയൊരു നീക്കമാണ് ഇത്.സത്യസന്ധരായ ആളുകളെ പൂര്‍ണമായി സംരക്ഷിക്കും. സത്യസന്ധരെ സംരക്ഷിക്കാന്‍ എല്ലാം ചെയ്യും. എന്നാല്‍ അഴിമതിക്കാരെ ശിക്ഷിക്കാന്‍ ഏതറ്റം വരെയും പോകും.തട്ടിയെടുക്കപ്പെട്ട പണം തിരിച്ചെടുക്കേണ്ടതുണ്ട്. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ്.ഡിസംബര്‍ 30 വരെ ആര്‍ക്കും ഒരു പ്രശ്നവുമുണ്ടാകില്ല.”

“സാധാരണക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ച്‌ മാത്രമേ സര്‍ക്കാര്‍ എന്തും ചെയ്യുകയുള്ളൂ.” കണക്കില്‍പ്പെടാത്ത പണം സൂക്ഷിക്കുന്ന ആരേയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button