NewsLife Style

മുഖം തിളങ്ങാൻ കാപ്പി

മുഖത്തിന് നിറം അല്‍പം കുറഞ്ഞാലോ കറുത്ത് പാടുകള്‍ വന്നാലോ അത് നമ്മളെ വല്ലാതെ അലോസരപ്പെടുത്താറുണ്ട്. എന്നാല്‍ ഇതിനു പലപ്പോഴും പരിഹാരമായി നമ്മൾ വിപണിയിൽ ലഭിക്കുന്ന ക്രീമുകളും മറ്റും വാങ്ങിത്തേച്ച് പരീക്ഷിക്കാറുണ്ട്. പക്ഷെ ആ പരീക്ഷണങ്ങൾചിലപ്പോഴൊക്കെ നമ്മുക്ക് പണികളായി മാറാറുണ്ട്. എന്നാൽ ഇനി മുതൽ വിപണിയിൽ നിന്ന് ലഭിക്കുന്ന ക്രീമുകൾ നമുക്ക് ഉപേക്ഷിക്കാം. മുഖത്തിന് നിറം വർധിക്കാൻ കാപ്പി കൊണ്ട് ആകും. കാപ്പിയിലൂടെ നമുക്ക് നഷ്ടപ്പെട്ട നിറം മൂന്ന് ദിവസത്തിനുള്ളില്‍ തിരിച്ചു കിട്ടും.പക്ഷെ അതിനു കാപ്പി മാത്രം പോരാ. അതിന്റെ കൂടെ ചില കൂട്ടുകൾ കൂടി ചേർക്കണം.

ഒരു ടീസ്പൂണ്‍ കാപ്പി പൊടിയില്‍ ഒരു ടീസ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് അത് കഴുത്തിലും മുഖത്തും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. കാപ്പിയിലും തേനിലുമുള്ള ആന്റി ഓക്‌സിഡന്റാണ് മുഖത്തിനും ചര്‍മ്മത്തിനും നിറം നല്‍കുന്നത്. കാപ്പി തൈര് ഓട്‌സ് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും കൈയ്യിലുമായി തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. മൂന്ന് ദിവസം തുടര്‍ച്ചയായി ഇത് ചെയ്താല്‍ പോയ നിറം തിരിച്ച് വരും.

കാപ്പിയും ഒലീവ് ഓയിലുമാണ് മറ്റൊന്ന്. ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കാപ്പിയില്‍ നന്നായി മിക്‌സ് ചെയ്യുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. കാപ്പിപ്പൊടിയും കൊക്കോ പൗഡറും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും കൈയ്യിലും തേച്ച് പിടിപ്പിക്കാം. അല്‍പം തേനും ഇതില്‍ മിക്‌സ് ചെയ്യാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. കാപ്പിയും നാരങ്ങയും തേനും തുല്യ അളവിലെടുത്ത് നന്നായി മിക്‌സ് ചെയ്യുക. വിറ്റാമിന്‍ സിയാണ് നാരങ്ങ എന്നത് കൊണ്ട് തന്നെ അത്രയേറെ ഗുണങ്ങളാണ് ഇതിലുള്ളത്. ഇത് മുഖത്തും കഴുത്തിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button