ന്യൂഡൽഹി: പണം പിന്‍വലിക്കലില്‍ കര്‍ശന നിയന്ത്രണവുമായി വീണ്ടും റിസര്‍വ് ബാങ്ക്. പുതിയ ഉത്തരവ് പ്രകാരം ഈ മാസം 24 വരെ ഒരാള്‍ക്ക് 4000 രൂപ മാത്രമാവും മാറ്റി വാങ്ങാനാവുക.ഇതിന് പുറമെ ഇടപാടുകാരുടെ പേര് വിവരങ്ങള്‍ സെര്‍വറില്‍ ചേര്‍ക്കണമെന്നും ബാങ്കുകൾക്ക് നിർദ്ദേശമുണ്ട്.എന്നാല്‍ ചെക്ക് വഴി ദിവസം 10000 രൂപ പിന്‍വലിക്കാമെന്ന മുന്‍ നിര്‍ദേശത്തിന് മാറ്റമില്ല.
ഒരാള്‍ തന്നെ പല തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വിവിധ ബാങ്കുകളില്‍ നിന്ന് നോട്ടുകൾ മാറ്റി വാങ്ങുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നിർദ്ദേശം വന്നിരിക്കുന്നത്.ഇടപടുകാരുടെ പേര് വിവരങ്ങള്‍ ബാങ്ക് സെര്‍വറില്‍ ചേര്‍ക്കുമ്പോള്‍ മറ്റ് ബാങ്കുകളില്‍ പണം മാറാനെത്തുമ്പോള്‍ അധികൃതര്‍ക്ക് തിരിച്ചറിയാനാവും. 24 ന് ശേഷമായിരിക്കും പണം മാറ്റി നല്‍കുന്നതിനുള്ള മറ്റ് നിര്‍ദേശങ്ങള്‍ ബാങ്കുകള്‍ക്ക് ലഭിക്കുക.എന്നാല്‍ നീണ്ട ക്യൂ കഴിഞ്ഞ് കൗണ്ടറിനടുത്തെത്തുമ്പോള്‍ മാത്രമാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശം ഇടപാടുകാര്‍ അറിയുന്നത്.ആവശ്യത്തിന് പണം ബാങ്കുകളില്‍ എത്താത്തതിനെ തുടർന്നാണ് കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.
Post Your Comments